മൂന്നാറിൽ വിവിധ ഹോട്ടലുകളിൽ നിരീക്ഷണത്തിലുണ്ടായിരുന്ന 14 വിദേശികളെയും കൊറോണ ബാധിച്ചിട്ടില്ല. ഇവരുടെ സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവാണെന്ന് അധികൃതർ അറിയിച്ചു. അയർലൻഡ്, ഫ്രാൻസ്, യുകെ എന്നീ രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികളാണിവർ. ഇവർക്ക് തിരികെ മടങ്ങാൻ അവസരം ഒരുക്കുമെന്ന് ഡിഎംഒ അറിയിച്ചു.
മൂന്നാറിൽ സന്ദർശനം നടത്തിയ വിദേശടൂർ സംഘത്തിലെ ആറു പേർക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കൂടുതൽ പേരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചത്. ഇവരെല്ലാം നിരീക്ഷണത്തിൽ കഴിഞ്ഞുവരികയായിരുന്നു. രോഗമില്ലെന്ന് തെളിഞ്ഞതിനാൽ ഇവരെ ഉടനെ തിരിച്ചയക്കും. രോഗമില്ലെന്ന് തെളിഞ്ഞ ലണ്ടൻ പൗരന്മാരെ തിരികെ അയക്കുന്നതിനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്.
അതേസമയം, പരിശോധനാ ഫലം ആദ്യം പോസിറ്റീവായ വിദേശപൗരന്റെ ആരോഗ്യം പൂർണ തൃപ്തികരമല്ലെന്ന് ഡോക്ടർമാർ അറിയിച്ചു.