+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സംസ്ഥാനത്ത് കോ​​​വി​​​ഡ് ബാ​​​ധി​​​ത​​​രു​​​ടെ എ​​​ണ്ണം 40 ആ​​​യി ; ഇന്നലെ 12 പേ​ർ​ക്ക്

സം​സ്ഥാ​ന​ത്ത് ഇ​ന്ന​ലെ 12 പേ​ർ​ക്കു കൂ​ടി കോ​വി​ഡ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഇ​തോ​ടെ സം​സ്ഥാ​ന​ത്താ​കെ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 40 ആ​
സംസ്ഥാനത്ത് കോ​​​വി​​​ഡ് ബാ​​​ധി​​​ത​​​രു​​​ടെ എ​​​ണ്ണം 40 ആ​​​യി ; ഇന്നലെ 12 പേ​ർ​ക്ക്
സം​സ്ഥാ​ന​ത്ത് ഇ​ന്ന​ലെ 12 പേ​ർ​ക്കു കൂ​ടി കോ​വി​ഡ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഇ​തോ​ടെ സം​സ്ഥാ​ന​ത്താ​കെ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 40 ആ​യി. ഇ​തി​ൽ മൂ​ന്നു പേ​ർ നേ​ര​ത്തേ രോ​ഗം ഭേ​ദ​മാ​യി ആ​ശു​പ​ത്രി വി​ട്ടി​രു​ന്നു. സം​സ്ഥാ​ന​ത്ത് സാ​ഹ​ച​ര്യം ഗൗ​ര​വ​ത​ര​മാ​യി മാ​റി​യ​താ​യും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ൽ ആ​റു പേ​ർ​ക്കും എ​റ​ണാ​കു​ള​ത്ത് അ​ഞ്ച് വി​ദേ​ശി​ക​ൾ​ക്കും പാ​ല​ക്കാ​ട് ഒ​രാ​ൾ​ക്കു​മാ​ണ് കോ​വി​ഡ് ബാ​ധ സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ ആ​ദ്യ​മാ​യാ​ണ് വൈ​റ​സ് ബാ​ധ ക​ണ്ടെ​ത്തി​യ​ത്.​യു​കെ​യി​ൽ നി​ന്നെ​ത്തി​യ പാ​ല​ക്കാ​ട് സ്വ​ദേ​ശി ഇ​പ്പോ​ൾ ക​ള​മ​ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ദു​ബാ​യി​ൽനി​ന്നു നേ​രത്തേ എ​ത്തി​യ കോ​വി​ഡ് ബാ​ധ സ്ഥി​രീ​ക​രി​ച്ച ആ​ളി​ൽ നി​ന്നാ​ണ് കാ​സ​ർ​ഗോ​ഡ് ജി​ല്ലയി​ലെ മ​റ്റു​ള്ള​വ​രി​ലേ​ക്കു രോ​ഗം പ​ക​ർ​ന്ന​ത്. ഇ​തേ ആ​ളു​മാ​യി ര​ണ്ട് എം​എ​ൽ​എ​മാ​ർ അ​ടു​ത്ത് ഇ​ട​പ​ഴ​കി​യെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

കാ​സ​ർ​ഗോ​ട്ടെ പ്ര​ത്യേ​ക സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് അ​വി​ട​ത്തെ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ ഒ​രാ​ഴ്ച​യും ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ ര​ണ്ടാ​ഴ്ച​യും അ​ട​ച്ചി​ടും. ക​ട​ക​ളു​ടെ​യും ബി​വ​റേ​ജ​സ് കോ​ർ​പ​റേ​ഷ​ൻ ഔട്ട്‌ലെറ്റുക​ളു​ടെ​യും പ്ര​വ​ർ​ത്ത​ന​സ​മ​യം രാ​വി​ലെ 11 മു​ത​ൽ വൈ​കി​ട്ട് അ​ഞ്ചു വ​രെ​യാ​ക്കി.

സം​സ്ഥാ​ന​ത്തു വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 44,390 പേ​രാ​ണു നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​വ​രി​ൽ 44,165 പേ​ർ വീ​ടു​ക​ളി​ലും 225 പേ​ർ ആ​ശു​പ​ത്രി​ക​ളി​ലു​മാ​ണ്. 56 പേ​രെ ഇ​ന്ന​ലെ ആ​ശു​പ​ത്രി​ക​ളി​ലും 13,632 പേ​രെ വീ​ടു​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. 5570 പേ​ർ​ക്ക് രോ​ഗ​ബാ​ധ​യി​ല്ലെ​ന്നു ക​ണ്ട് നി​രീ​ക്ഷ​ണ​ത്തി​ൽ നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള 3436 വ്യ​ക്തി​ക​ളു​ടെ സാ​ന്പി​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​തി​ൽ ല​ഭ്യ​മാ​യ 2393 സാ​ന്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

കാസർഗോട്ട് രോഗബാധിതരിൽ നാലുപേ​ർ ബ​ന്ധു​ക്ക​ള്‍

കാ​​​സ​​​ര്‍​ഗോ​​​ഡ്: ജി​​​ല്ല​​​യി​​​ല്‍ പു​​​തു​​​താ​​​യി കോ​​​വി​​​ഡ്-19 സ്ഥി​​​രീ​​​ക​​​രി​​​ച്ച ആ​​​റു പേ​​​രി​​​ല്‍ മൂ​​​ന്നു പേ​​​ര്‍ 17ന് ​​​രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച ക​​​ള​​​നാ​​​ട് സ്വ​​​ദേ​​​ശി​​​യു​​​ടെ അ​​​ടു​​​ത്ത ബ​​​ന്ധു​​​ക്ക​​​ളാ​​​ണ്. ഇ​​​വ​​​രി​​​ല്‍ ര​​​ണ്ടുസ്ത്രീ​​​ക​​​ളും ര​​​ണ്ടുവ​​​യ​​​സു​​​ള്ള കു​​​ട്ടി​​​യും ഉ​​​ള്‍​പ്പെ​​​ടു​​​ന്നു. ഇ​​​വ​​​രെ പ​​​രി​​​യാ​​​രം ഗ​​​വ. മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ളേ​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ ഐ​​​സൊ​​​ലേ​​​ഷ​​​ന്‍ വാ​​​ര്‍​ഡി​​​ലേ​​​ക്ക് മാ​​​റ്റി​​​യി​​​ട്ടു​​​ണ്ട്.

ക​​​ള​​​നാ​​​ട് സ്വ​​​ദേ​​​ശി​​​യോ​​​ടൊ​​​പ്പം കാ​​​റി​​​ല്‍ സ​​​ഞ്ച​​​രി​​​ച്ച വ്യ​​​ക്തി​​​യാ​​​ണ് കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ച മ​​​റ്റൊ​​​രാ​​​ള്‍. മ​​​റ്റുര​​​ണ്ടു പേ​​​ര്‍ ക​​​ഴി​​​ഞ്ഞ 17ന് ​​​ഗ​​​ള്‍​ഫി​​​ല്‍ നി​​​ന്ന് വ​​​ന്ന​​​രാ​​​ണ്. ഇ​​​വ​​​രി​​​ല്‍ 52 വ​​​യ​​​സു​​​ള്ള ഒ​​​രു വ്യ​​​ക്തി ഷാ​​​ര്‍​ജ​​​യി​​​ല്‍ നി​​​ന്ന് ക​​​രി​​​പ്പൂ​​​ര്‍ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണ് വ​​​ന്ന​​​ത്. 27 വ​​​യ​​​സു​​​ള്ള മ​​​റ്റൊ​​​രു യു​​​വാ​​​വ് ഇ​​​തേ​​​ദി​​​വ​​​സം ദു​​​ബാ​​​യി​​​ല്‍ നി​​​ന്ന് മം​​​ഗ​​​ളൂ​​​രു വി​​​മാ​​​ന​​​ത്താ​​​വ​​​ളം വ​​​ഴി​​​യാ​​​ണു വ​​​ന്ന​​​ത്. ഇ​​​വ​​​രെ കാ​​​സ​​​ര്‍​ഗോ​​​ഡ് ജ​​​ന​​​റ​​​ല്‍ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ ഐ​​​സൊ​​ലേ​​​ഷ​​​ന്‍ വാ​​​ര്‍​ഡി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച​​​താ​​​യി ഡി​​​എം​​​ഒ ഡോ. ​​​എ.​​​വി. രാം​​​ദാ​​​സ് അ​​​റി​​​യി​​​ച്ചു.