+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ്രിട്ടനിൽ രണ്ടു മലയാളി നഴ്സുമാർക്ക് കൊറോണ ബാധ

ര​​​ണ്ടു മ​​​ല​​​യാ​​​ളി ന​​​ഴ്സു​​​മാ​​​ർ ഉ​​​ൾ​​​പ്പെടെ 3,269 പേ​​​ർ​​​ക്കു കോ​​വി​​ഡ് ബാ​​​ധ സ്ഥി​​​രീ​​​ക​​​രി​​​ച്ചു. 184 പേ​​​ർ​ മ​​രി​​ക്കു​​ക​​കൂ​​ടി ചെ​​യ്ത​​തോ​​ടെ ബ്രി​​​ട്ട​​​നി​​​ൽ അ​​​തി
ബ്രിട്ടനിൽ രണ്ടു മലയാളി നഴ്സുമാർക്ക് കൊറോണ ബാധ
ര​​​ണ്ടു മ​​​ല​​​യാ​​​ളി ന​​​ഴ്സു​​​മാ​​​ർ ഉ​​​ൾ​​​പ്പെടെ 3,269 പേ​​​ർ​​​ക്കു കോ​​വി​​ഡ് ബാ​​​ധ സ്ഥി​​​രീ​​​ക​​​രി​​​ച്ചു. 184 പേ​​​ർ​ മ​​രി​​ക്കു​​ക​​കൂ​​ടി ചെ​​യ്ത​​തോ​​ടെ ബ്രി​​​ട്ട​​​നി​​​ൽ അ​​​തി​​​ശ​​​ക്ത​​​മാ​​​യ പ്ര​​​തി​​​രോ​​​ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​മാ​​​യി ബ്രി​​​ട്ടീ​​​ഷ് സ​​​ർ​​​ക്കാ​​​ർ.

സ്കോ​​​ട്‌​​ല​​​ൻ​​​ഡി​​​ന​​​ടു​​​ത്ത ന്യൂ​​​കാ​​​സി​​​ലി​​​ലും ല​​​ണ്ട​​​ന് അ​​​ടു​​​ത്ത ന്യൂ​​​ഹാ​​​മി​​​ലും താ​​​മ​​​സി​​​ക്കു​​​ന്ന ര​​​ണ്ടു മ​​​ല​​​യാ​​​ളി ന​​​ഴ്സു​​​മാ​​​ർ​​​ക്കാ​​​ണ് കോ​​​വി​​​ഡ് പോ​​​സി​​​റ്റീവ് ആ​​ണെ​​ന്നു സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്. രോ​​​ഗ​​​ബാ​​​ധ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്ത ആ​​​ദ്യ ര​​​ണ്ടാ​​​ഴ്ച​​​ക​​​ളി​​​ൽ മ​​​ന്ദ​​ഗ​​​തി​​​യി​​​ലാ​​യി​​രു​​ന്ന പ്ര​​തി​​രോ​​ധം ക​​​ഴി​​​ഞ്ഞ ര​​​ണ്ടു ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​യാ​​​ണു ശ​​ക്ത​​മാ​​ക്കി​​യ​​ത്.

വെ​​​ള്ളി​​​യാ​​​ഴ്ച മു​​​ത​​​ൽ രാ​​​ജ്യ​​​ത്തെ ന​​​ഴ്സ​​​റി മു​​​ത​​​ൽ ഉ​​​ള്ള എ​​​ല്ലാ വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും അ​​​നി​​​ശ്ചി​​​തകാ​​​ല​​​ത്തേ​​​ക്ക് അ​​​ട​​​ച്ചി​​ടാ​​ൻ തീ​​​രു​​​മാ​​​നി​​​ച്ചു . സു​​​പ്ര​​​ധാ​​​ന പ​​​രീ​​​ക്ഷ​​​ക​​​ൾ ആ​​​യ ജി​​സി​​എ​​​സ് ഇ, ​​​എ ലെ​​​വ​​​ൽ പ​​​രീ​​​ക്ഷ​​​ക​​​ൾ റ​​ദ്ദാ​​ക്കി.

ഇ​​​ന്ന​​​ലെ മു​​​ത​​​ൽ ദി​​​വ​​​സേ​​​ന 25,000 പേ​​​രെ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു വി​​​ധേ​​​യ​​​രാ​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട് . രോ​​​ഗ​​​ം നി​​​യ​​​ന്ത്രി​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞ മൂ​​​ന്നു വ​​​ർ​​​ഷ​​​ത്തി​​​നി​​​ട​​​യി​​​ൽ വി​​​ര​​​മി​​​ച്ച 50,000 ന​​​ഴ്സു​​​മാ​​​രോ​​​ടും 15,000 ഡോ​​ക്‌​​ട​​ർ​​മാ​​രോ​​ടും തി​​​രി​​​കെ ജോ​​​ലി​​​യി​​​ൽ പ്ര​​​വേ​​​ശി​​​ക്കാ​​​ൻ അ​​​ഭ്യ​​​ർ​​​ഥി​​​ച്ചി​​​ട്ടു​​​ണ്ട്. പ്ര​​​ത്യേ​​​ക സാ​​​മ്പ​​​ത്തി​​​ക പാ​​​ക്കേ​​​ജും പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട് .

ബാ​​​ങ്ക് ഓ​​​ഫ് ഇം​​​ഗ്ല​​​ണ്ട് അ​​​തി​​ന്‍റെ ച​​​രി​​​ത്ര​​​ത്തി​​​ലെ ഏ​​​റ്റ​​​വും കു​​​റ​​​ഞ്ഞ പ​​​ലി​​​ശ നി​​​ര​​​ക്കാ​​​യ 0.1 ലേ​​​ക്കു കു​​​റ​​​ച്ചു. മോ​​​ർ​​​ട്ട​​​്ഗേ​​​ജ് ഉ​​​ൾ​​​പ്പെ ടെയുള്ള ലോ​​​ണു​​​ക​​​ൾ തി​​​രി​​​ച്ച​​​ട​​​യ്ക്കാ​​​ൻ ബാ​​​ങ്കു​​​ക​​​ൾ പേ​​​യ്‌​​​മെ​​ന്‍റ് ഹോ​​​ളി​​​ഡേ​​​യും പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്. ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ ജോ​​​ലി ചെ​​​യ്യു​​​ന്ന മ​​​ല​​​യാ​​​ളി ന​​​ഴ്സു​​മാ​​​ർ ഉ​​​ൾ​​​പ്പെടെ​​​യു​​​ള്ള ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കു മ​​​തി​​​യാ​​​യ സു​​​ര​​​ക്ഷാ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ ല​​​ഭി​​​ക്കു​​​ന്നി​​​ല്ല എ​​​ന്നൊ​​​രു പ​​​രാ​​​തി ആ​​​ദ്യഘ​​​ട്ട​​​ത്തി​​​ൽ ഉ​​​യ​​​ർ​​​ന്നി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, ഇ​​പ്പോ​​ൾ ശ​​ക്ത​​മാ​​ക്കി​​യ ന​​ട​​പ​​ടി​​ക​​ളി​​ലൂ​​ടെ പ്ര​​​തി​​​സ​​​ന്ധി​​​ ത​​ര​​ണം ചെ​​യ്യാ​​ൻ ക​​ഴി​​യു​​മെ​​ന്ന പ്ര​​തീ​​ക്ഷ​​യി​​ലാ​​ണ് ബോ​​​റീസ് സ​​​ർ​​​ക്കാ​​​ർ.

ഷൈ​​​മോ​​​ൻ തോ​​​ട്ടു​​​ങ്ക​​​ൽ