കോവിഡ് 19 പരിരക്ഷ ഉറപ്പാക്കുന്നതിനായി പ്രമുഖ ഇന്‍ഷ്വറന്‍സ് കമ്പനിയായ സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലൈഡ് ഇന്‍ഷ്വറന്‍സ് കമ്പനി ‘സ്റ്റാര്‍ നോവല്‍ കൊറോണ വൈറസ് പോളിസി’ എന്ന പേരില്‍ പുതിയ ഇന്‍ഷ്വറന്‍സ് പോളിസി അവതരിപ്പിച്ചു. കോവിഡ് 19 ബാധിതരാവുകയും ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിക്കപ്പെടുകയും ചെയ്യുന്നവരെ ലക്ഷ്യമിട്ടാണിത്.
സര്‍ക്കാര്‍ അംഗീകൃത പരിശോധനയില്‍ പോസിറ്റീവായി കണ്ടെത്തുകയും ആശുപത്രിയില്‍ തുടര്‍ ചികിത്സയ്ക്കായി പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്ന 18 മുതല്‍ 65 വയസു വരെയുള്ളവര്‍ക്കു സ്റ്റാര്‍ നോവല്‍ കൊറോണ വൈറസ് പോളിസി ആനുകൂല്യം ലഭിക്കും. വിദേശയാത്രയുമായി ബന്ധപ്പെട്ട ഒരു വിവരവും ഇതിനായി പോളിസി ഉടമകള്‍ നല്‍കേണ്ടതില്ല.
രണ്ടു വിഭാഗങ്ങളിലായാണ് പോളിസി ലഭ്യമാക്കുക. 21,000 രൂപയുടെ പോളിസിക്ക് 459 രൂപയും ജിഎസ്ടിയും 42,000 രൂപയുടെ പോളിസിക്ക് 918 രൂപയും ജിഎസ്ടിയും പ്രീമിയമായി അടയ്ക്കണം. 65 വയസ് വരെയുള്ള ആര്‍ക്കും സ്റ്റാര്‍ ഹെല്‍ത്തിന്റെ വെബ്സൈറ്റ് വഴി ഓണ്‍ലൈനായോ കമ്പനിയുടെ ഇന്‍ഷ്വറന്‍സ് ഏജന്റുമാര്‍ വഴിയോ പ്രീമെഡിക്കല്‍ സ്ക്രീനിംഗിനു വിധേയരാകാതെ തന്നെ പോളിസി വാങ്ങാമെന്നു സ്റ്റാര്‍ ഹെല്‍ത്ത് ആൻഡ് അലൈഡ് ഇന്‍ഷ്വറന്‍സ് കമ്പനി ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ആനന്ദ് റോയ് പറഞ്ഞു.