കോവിഡ്- 19 പ്രതിരോധ നടപടികളുടെ ഭാഗമായി കടുത്ത പ്രതിസന്ധിയിലായ സാന്പത്തിക മേഖലയും ജനജീവിതവും തിരിച്ചുപിടിക്കാനായി സംസ്ഥാന സർക്കാർ 20,000 കോടി രൂപയുടെ സാന്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. കുടുംബശ്രീ വഴി 2,000 കോടിയുടെ വായ്പ കുടുംബങ്ങൾക്കു ലഭ്യമാക്കും. ഏപ്രിൽ, മേയിൽ 1000 കോടി വീതമുള്ള ഗ്രാമീണ തൊഴിലുറപ്പു പദ്ധതി നടപ്പാക്കും.
രണ്ടു മാസങ്ങളിലുമായി 2,000 കോടിയുടെ തൊഴിലുറപ്പു പദ്ധതിയാകും നടപ്പാക്കുകയെന്ന് ഉന്നതതല അവലോകനത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
<>മറ്റു പ്രധാന നിർദേശങ്ങൾ:
* രണ്ടുമാസത്തെ സാമൂഹിക സുരക്ഷാ പെൻഷൻ ഈ മാസം തന്നെ വിതരണം ചെയ്യും.
* മുൻഗണന- മുൻഗണനേതര വ്യത്യാസമില്ലാതെ (എപിഎൽ, ബിപിഎൽ) എല്ലാവർക്കും സൗജന്യമായി ഒരു മാസത്തെ റേഷൻ ഭക്ഷ്യധാന്യം. അരിക്കു മുൻഗണന. ഗോതന്പ് ആവശ്യമുള്ളവർക്കു നൽകും. ഇതിനായി 100 കോടി വേണ്ടി വരും.
* സെപ്റ്റംബറിൽ ആരംഭിക്കുമെന്നു പ്രഖ്യാപിച്ചിരുന്ന 1000 ഭക്ഷണശാലകൾ ഏപ്രിലിൽ തുടങ്ങും. നേരത്തെ 25 രൂപയ്ക്കുള്ള ഭക്ഷണമാണു പ്രഖ്യാപിച്ചതെങ്കിൽ 20 രൂപ നിരക്കിൽ നൽകും. ഇതിനായി 50 കോടി.
* കോവിഡ് പ്രതിരോധ- ചികിത്സാ ആരോഗ്യ പാക്കേജിനായി 500 കോടി രൂപ നീക്കിവയ്ക്കും.
* വിവിധ മേഖലകളിലെ വ്യക്തികൾക്കും കുടുംബങ്ങൾക്കും കരാറുകാർക്കുമായി സർക്കാർ കുടിശികയുള്ള 14,000 കോടി രൂപ കൊടുത്തു തീർക്കും.
* ഓട്ടോ- ടാക്സി നികുതി ഇളവു നൽകുന്നതിന്റെ ഭാഗമായി ഫിറ്റ്നസ് ചാർജിൽ ഇളവ്.
* സ്റ്റേജ്- കോണ്ട്രാക്ട് കാര്യേജ് വാഹനങ്ങളുടെ അടുത്ത ഒരുമാസം നൽകേണ്ട ടാക്സിൽ ഇളവു നൽകും. സാധാരണയായി മൂന്നു മാസത്തെ ടാക്സ് ഒരുമിച്ചു അടയ്ക്കുന്നതിനാൽ ഏപ്രിലിലെ ടാക്സിലാണ് ഇളവു നൽകുന്നത്.
* വൈദ്യുതി ചാർജ്, വെള്ളക്കരം പിഴ കൂടാതെ അടയ്ക്കാൻ ഒരുമാസത്തെ സാവകാശം നൽകും.
* സിനിമാ തീയേറ്ററുകളുടെ വിനോദ നികുതിയിൽ ഇളവു നൽകും.
* സാമൂഹിക സുരക്ഷാ പെൻഷൻ ലഭിക്കാത്ത ബിപിഎൽ, അന്ത്യോദയ കുടുംബങ്ങൾക്ക് 1000 രൂപയുടെ ഒറ്റത്തവണ അധിക സഹായം നൽകും.
* സർവകലാശാല പരീക്ഷകൾ മാറ്റാൻ യുജിസി നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും സുരക്ഷാ ക്രമീകരണങ്ങൾ പാലിച്ച് പരീക്ഷ നടത്തുന്നതിനാൽ ഇവിടെ പരീക്ഷ മാറ്റേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു.