+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബാ​ങ്ക് ഇ​ട​പാ​ടു​കാ​ർ​ക്കാ​യി മു​ൻ​ക​രു​ത​ൽ നിർ​ദേ​ശ​ങ്ങ​ൾ

കോ​​​വി​​​ഡ് 19 നെ​​​തി​​​രേ​​​യു​​​ള്ള മു​​​ൻ​​​ക​​​രു​​​ത​​​ലി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ബാ​​​ങ്ക് ഇ​​​ട​​​പാ​​​ടു​​​കാ​​​ർ​​​ക്കാ​​​യി ഓ​​​ൾ ഇ​​​ന്ത്യാ ബാ​​​ങ്ക് ഓ​​​ഫീ​​​സേ​​​ഴ്സ് കോ​​​ൺ​​​ഫെ​​​ഡ​​
ബാ​ങ്ക് ഇ​ട​പാ​ടു​കാ​ർ​ക്കാ​യി മു​ൻ​ക​രു​ത​ൽ നിർ​ദേ​ശ​ങ്ങ​ൾ
കോ​​​വി​​​ഡ് 19 നെ​​​തി​​​രേ​​​യു​​​ള്ള മു​​​ൻ​​​ക​​​രു​​​ത​​​ലി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ബാ​​​ങ്ക് ഇ​​​ട​​​പാ​​​ടു​​​കാ​​​ർ​​​ക്കാ​​​യി ഓ​​​ൾ ഇ​​​ന്ത്യാ ബാ​​​ങ്ക് ഓ​​​ഫീ​​​സേ​​​ഴ്സ് കോ​​​ൺ​​​ഫെ​​​ഡ​​​റേ​​​ഷ​​​ൻ മു​​​ൻ​​​ക​​​രു​​​ത​​​ൽ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു.

പാ​​​സ്ബു​​​ക്ക് പ​​​തി​​​പ്പി​​​ക്കാ​​​ൻ ബാ​​​ങ്ക് ശാ​​​ഖ​​​ക​​​ളി​​​ൽ വ​​​ര​​​ണ​​​മെ​​​ന്നി​​​ല്ല. എ​​​ല്ലാ ബാ​​​ങ്കു​​​ക​​​ൾ​​​ക്കും മൊ​​​ബൈ​​​ൽ മി​​​സ്ഡ് കോ​​​ൾ കൊ​​​ടു​​​ത്താ​​​ൽ ബാ​​​ല​​​ൻ​​​സ് അ​​​റി​​​യാ​​​ൻ സം​​​വി​​​ധാ​​​നം ഉ​​​ണ്ട്. മൊ​​​ബൈ​​​ൽ ബാ​​​ങ്കിം​​​ഗ് ആ​​​പ്പ് വ​​​ഴി​​​യും അ​​​ക്കൗ​​​ണ്ടി​​​ലെ തു​​​ക അ​​​റി​​​യാം.

വാ​​​യ്പ​​​ക​​​ളെ കു​​​റി​​​ച്ചു​​​ള്ള അ​​​ന്വേ​​​ഷ​​​ണം മൊ​​​ബൈ​​​ൽ വ​​​ഴി ആ​​​ക്കാം. ബാ​​​ങ്കു​​​ക​​​ളു​​​ടെ വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ച്ച് ഓ​​​ണ്‍​ലൈ​​​ൻ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാം.

പ​​​ണം പി​​​ൻ​​​വ​​​ലി​​​ക്കാ​​​ൻ എ​​​ടി​​​എം ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ക. ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തി​​​നു മു​​​ന്പും ഉ​​​പ​​​യോ​​​ഗ ശേ​​​ഷ​​​വും കൈ​​​ക​​​ൾ വൃ​​​ത്തി​​​യാ​​​യി സോ​​​പ്പ് ഉ​​​പ​​​യോ​​​ഗി​​​ച്ചു ക​​​ഴു​​​കു​​​ക​​​യോ ഹാ​​​ൻ​​​ഡ് സാ​​​നി​​​റ്റൈ​​​സ​​​ർ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ക​​​യോ ചെ​​​യ്യ​​​ണം.

പ​​​ണം അ​​​ട​​​യ്ക്കാ​​​ൻ ക​​​ഴി​​​യു​​​ന്ന​​​തും കാ​​​ഷ് ഡെ​​​പ്പോ​​​സി​​​റ്റ് മെ​​​ഷീ​​​ൻ ഉ​​​പ​​​യോ​​​ഗി​​​ക്ക​​​ണം, ശാ​​​ഖ​​​ക​​​ൾ സ​​​ന്ദ​​​ർ​​​ശി​​​ക്കാ​​​തെ ശ​​​രി​​​ദൂ​​​രം പ്രാ​​​വ​​​ർ​​​ത്തി​​​ക​​​മാ​​​ക്കു​​​ക.

ബാ​​​ങ്ക് ശാ​​​ഖ​​​ക​​​ളി​​​ൽ കാ​​​ഷ്യ​​​ർ, ഫ്ര​​​ണ്ട് ഓ​​​ഫീ​​​സ് സ്റ്റാ​​​ഫ് തു​​​ട​​​ങ്ങി​​​യ​​​വ​​​രി​​​ൽ നി​​​ന്നും ശ​​​രി​​​യാ​​​യ അ​​​ക​​​ലം പാ​​​ലി​​​ച്ചു മാ​​​ത്രം ആ​​​ശ​​​യ​​​വി​​​നി​​​മ​​​യം ന​​​ട​​​ത്തു​​​ക. ക​​​ഴി​​​യു​​​ന്ന​​​തും മാ​​​സ്ക് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ക.

ക​​​റ​​​ൻ​​​സി നോ​​​ട്ടു​​​ക​​​ൾ ക​​​ഴി​​​യു​​​ന്ന​​​തും വാ​​​ങ്ങാ​​​തി​​​രി​​​ക്കാ​​​നും കൊ​​​ടു​​​ക്കാ​​​തി​​​രി​​​ക്കാ​​​നും ശ്ര​​​ദ്ധി​​​ക്ക​​​ണം. ഇ​​​ട​​​പാ​​​ടു​​​ക​​​ൾ എ​​​ല്ലാം ഡി​​​ജി​​​റ്റ​​​ൽ ആ​​​ക്കു​​​ന്ന​​​തു വ​​​ഴി ഇ​​​തു പ്രാ​​​വ​​​ർ​​​ത്തി​​​ക​​​മാ​​​ക്കാം. ക​​​ഴി​​​യു​​​ന്ന ഇ​​​ട​​​ങ്ങ​​​ളി​​​ൽ എ​​​ല്ലാം എ​​​ടി​​​എം കാ​​​ർ​​​ഡ് പി​​​ഒ​​​എ​​​സ് മെ​​​ഷീ​​​നി​​​ൽ ഉ​​​പ​​​യോ​​​ഗി​​​ച്ച് ഇ​​​ട​​​പാ​​​ടു​​​ക​​​ൾ ന​​​ട​​​ത്താ​​​ൻ ശ്ര​​​മി​​​ക്കു​​​ക.

ഓ​​​ണ്‍​ലൈ​​​ൻ ഇ​​​ട​​​പാ​​​ടു​​​ക​​​ൾ ന​​​ട​​​ത്തു​​​ക, പ​​​ണം അ​​​യ​​​യ്ക്കാ​​​ൻ ബാ​​​ങ്കി​​​ന്‍റെ മൊ​​​ബൈ​​​ൽ ആ​​​പ്പ് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ക. ആ​​​ർ​​​ടി​​​ജി​​​എ​​​സ്, എ​​​ൻ​​​ഇ​​​എ​​​ഫ്ടി തു​​​ട​​​ങ്ങി​​​യ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്തു​​​ക. ബാ​​​ങ്ക് ശാ​​​ഖ​​​ക​​​ൾ സ​​​ന്ദ​​​ർ​​​ശി​​​ക്കാ​​​തെ ത​​​ന്നെ എ​​​ല്ലാ ഇ​​​ട​​​പാ​​​ടു​​​ക​​​ളും ന​​​ട​​​ത്താ​​​ൻ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ നി​​​ല​​​വി​​​ലു​​​ണ്ട്.

ക​​​ഴി​​​യു​​​ന്ന​​​തും ഇ​​​ത്ത​​​രം സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളി​​​ൽ ബ്രാ​​​ഞ്ച് ശാ​​​ഖ സ​​​ന്ദ​​​ർ​​​ശി​​​ക്കാ​​​തി​​​രി​​​ക്കു​​​ക. അ​​​ഥ​​​വാ ബാ​​​ങ്കി​​​ൽ വ​​​രേ​​​ണ്ട അ​​​ത്ര​​​യും പ്രാ​​​ധാ​​​ന്യ​​​മു​​​ള്ള ആ​​​വ​​​ശ്യ​​​മു​​​ണ്ടെ​​​ങ്കി​​​ൽ മാ​​​സ്ക് ധ​​​രി​​​ക്കു​​​ക. ബാ​​​ങ്ക് ജീ​​​വ​​​ന​​​ക്കാ​​​രി​​​ൽ നി​​​ന്നു നി​​​ശ്ചി​​​ത അ​​​ക​​​ലം പാ​​​ലി​​​ക്കു​​​ക.