കൊറോണ ഭീതിയെത്തുടർന്ന് ആവശ്യക്കാരില്ലാത്തതിനാൽ പൈനാപ്പിൾ വിപണിയിൽനിന്ന് വ്യാപാരികൾ വിട്ടുനിൽക്കുകയാണ്. സംസ്ഥാനത്തിനകത്തോ ഇതര സംസ്ഥാനങ്ങളിലേക്കോ വിദേശത്തേക്കോ ഉള്ള പൈനാപ്പിൾ കയറ്റുമതി നിലച്ചിരിക്കുകയാണ്. ലോഡ് പോകുന്നില്ലാത്തതിനാൽ കർഷകരിൽനിന്ന് വ്യാപാരികൾ പൈനാപ്പിൾ വാങ്ങുന്നുമില്ല. ചെറുകിട കർഷകർ ഓട്ടോയിലോ മറ്റോ എത്തിക്കുന്ന ചില്ലറ വിൽപ്പന മാത്രമാണ് ഇന്നലെ വാഴക്കുളം വിപണിയിലുണ്ടായത്.
ഇതിനുപോലും എന്തെങ്കിലുമൊക്കെ വില നൽകാമെന്ന നിലപാടു മാത്രമാണ് വ്യാപാരികൾക്കുള്ളത്. ഇരുവിഭാഗത്തിലും പെട്ട പൈനാപ്പിളിന് 10-12 തോതിൽ വിൽപ്പന നടക്കുകയാണെങ്കിൽ പിന്നീട് നൽകാമെന്ന ധാരണയിലാണ് വ്യാപാരികൾ ഇതു വാങ്ങിയിട്ടുള്ളതും.
ഗുജറാത്തിലേക്കുള്ള ചെറു ലോഡുമാത്രമേ ഇന്നലെ വാഴക്കുളം വിപണിയിൽ വ്യാപാരം നടന്നുള്ളൂ. എടുക്കാനാളില്ലാത്തതിനാൽ ഭൂരിഭാഗം വ്യാപാരികളും വിപണി വിട്ടുനിൽക്കുകയാണ്.