സംസ്ഥാനത്ത് കൊറോണ വൈറസ് പടരുന്നതിന്റെ പശ്ചാത്തലത്തിൽ വൈദ്യുതി, വെള്ളക്കരം ബില്ലുകളടയ്ക്കാൻ ഒരു മാസം സാവകാശം. മാർച്ച് 31 വരെ കൊടുക്കുന്ന എല്ലാം വൈദ്യുതി ബില്ലുകളും അടയ്ക്കുന്നതിനാണ് സാവകാശം നൽകിയത്. ഈ കാലയളവിൽ പിഴയടക്കമുള്ള നടപടികൾ ഉണ്ടായിരിക്കുന്നതല്ലെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ കെഎസ്ഇബി അറിയിച്ചു.
കൊറോണയുടെ പശ്ചാത്തലത്തിൽ ജനങ്ങൾക്കുണ്ടായ പ്രയാസങ്ങളും വ്യവസായ വാണിജ്യ സ്ഥാപനങ്ങളുടെ പ്രതിസന്ധിയും കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് കെഎസ്ഇബിയുടെ നടപടി. വൈറസ് വ്യാപനം തടയുന്നതിനു സർക്കാർ കനത്ത ജാഗ്രതയും പ്രതിരോധ പ്രവർത്തനങ്ങളും മുൻകരുതൽ നടപടികളുമാണ് സ്വീകരിച്ചിരിക്കുന്നത്.