+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാ​ഹി​: രോ​ഗി കയറിയ ഓട്ടോറിക്ഷയ്ക്കായി അന്വേഷണം ഊർജിതം

കോ​​​വി​​​ഡ്19 സ്ഥി​​​രീ​​​ക​​​രി​​​ച്ച് ഐ​​​സൊ​​​ലേ​​​ഷ​​​ന്‍ വാ​​​ര്‍​ഡി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച മാ​​​ഹി​ സ്വ​​​ദേ​​​ശി​​​നി ​സ​​​ഞ്ച​​​രി​​​ച്ച ഓ​​​ട്ടോ​​റി​​ക്ഷ ക​​​ണ്ടെ​​​ത്താ​​​നാ​​​യി
മാ​ഹി​: രോ​ഗി കയറിയ ഓട്ടോറിക്ഷയ്ക്കായി അന്വേഷണം ഊർജിതം
കോ​​​വി​​​ഡ്-19 സ്ഥി​​​രീ​​​ക​​​രി​​​ച്ച് ഐ​​​സൊ​​​ലേ​​​ഷ​​​ന്‍ വാ​​​ര്‍​ഡി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച മാ​​​ഹി​ സ്വ​​​ദേ​​​ശി​​​നി ​സ​​​ഞ്ച​​​രി​​​ച്ച ഓ​​​ട്ടോ​​റി​​ക്ഷ ക​​​ണ്ടെ​​​ത്താ​​​നാ​​​യി​​​ല്ല. 13 ന് ​​​വൈ​​​കു​​ന്നേ​​രം ബീ​​​ച്ച് ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍നി​​​ന്ന് കോ​​​ഴി​​​ക്കോ​​​ട് റെ​​​യി​​​ല്‍​വേ​​​സ്‌​​​റ്റേ​​​ഷ​​​നി​​​ലേ​​​ക്കാ​​​ണ് അ​​വ​​ർ ​ഓ​​​ട്ടോ​​​റി​​​ക്ഷ​​​യി​​​ല്‍ സ​​​ഞ്ച​​​രി​​​ച്ച​​​ത്. ഉ​​ച്ച​​ക​​ഴി​​ഞ്ഞു മൂ​​ന്ന​​ര മു​​​ത​​​ൽ അ​​ഞ്ച​​ര വ​​​രെ ബീ​​​ച്ച് ആ​​​ശു​​​പ​​​ത്രി​​​യി​​​ലു​​ണ്ടാ​​യി​​രു​​ന്ന സ്ത്രീ ​​ഐ​​​സൊ​​​ലേ​​​ഷ​​​ന്‍വാ​​​ര്‍​ഡി​​​ല്‍നി​​​ന്നാ​​ണ് ഓ​​​ട്ടോ​​​റി​​​ക്ഷ​​​യി​​​ല്‍ ക​​​യ​​​റി​​യ​​ത്.

ഈ ​​​സ​​​മ​​​യം ആ​​​ശു​​​പ​​​ത്രി പ​​​രി​​​സ​​​ര​​​ത്തു​​നി​​​ന്ന് പു​​​റ​​​പ്പെ​​​ട്ട ഓ​​​ട്ടോ​​​റി​​​ക്ഷാ ഡ്രൈ​​​വ​​​ര്‍​മാ​​​ർ ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട​​​ണ​​​മെ​​​ന്ന് അ​​ധി​​കൃ​​ത​​ർ അ​​​റി​​​യി​​​ച്ചി​​ട്ടു​​ണ്ട്. സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ള്‍ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചും അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ക്കു​​​ന്നു​​​ണ്ട്. ഓ​​​ട്ടോ ഡ്രൈ​​​വ​​​ര്‍​മാ​​​രു​​​ടെ വാ​​​ട്‌​​​സ് ആ​​​പ്പ് ഗ്രൂ​​​പ്പി​​​ലും സ​​​ന്ദേ​​​ശം കൈ​​​മാ​​​റി​​യി​​ട്ടു​​​ണ്ട്. കോ​​വി​​ഡ് ബാ​​ധി​​ച്ച സ്ത്രീ ​​​ഓ​​​ട്ടോ​​​യി​​​ൽ റെ​​​യി​​​ല്‍​വേ​​​സ്‌​​​റ്റേ​​​ഷ​​​നി​​​ൽ എ​​​ത്തി​​​യെ​​​ന്ന​​ത് അ​​റി​​ഞ്ഞ​​തോ​​​ടെ കോ​​​ഴി​​​ക്കോ​​​ട് ന​​​ഗ​​​ര​​​ത്തി​​​ലെ​​​ത്തു​​​ന്ന​​​വ​​​രും ആ​​ശ​​ക്കു​​ഴ​​പ്പ​​ത്തി​​ലാ​​​ണ്. ന​​​ഗ​​​ര​​​ത്തി​​​ൽ ആ​​ളു​​ക​​ളു​​ടെ എ​​​ണ്ണം ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ച് കു​​​റ​​ഞ്ഞു.

ഇതിനിടെ, കോ​​​വി​​​ഡ്-19 സ്ഥി​​​രീ​​​ക​​​രി​​​ച്ച് മാ​​​ഹി ജ​​​ന​​​റ​​​ൽ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ഐ​​​സൊ​​​ലേ​​​ഷ​​​ൻ വാ​​​ർ​​​ഡി​​​ൽ ചി​​​കി​​​ത്സ​​​യി​​​ൽ ക​​​ഴി​​​യു​​​ന്ന സ്ത്രീ​​യു​​​ടെ നി​​​ല തൃ​​​പ്തി​​​ക​​​ര​​​മാ​​​ണെ​​​ന്ന് ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ് അ​​​ധി​​​കൃ​​​ത​​​ർ അ​​റി​​യി​​ച്ചു.