+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോവിഡ് 19: ജീ​വ​ന​ക്കാ​ര്‍​ക്കു തൊ​ഴി​ലു​ട​​മ​ക​ള്‍ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഉ​റ​പ്പാ​ക്ക​ണം

കൊ​​​റോ​​​ണാ വൈ​​​റ​​​സ് ബാ​​​ധ​​​യു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ സം​​​സ്ഥാ​​​ന​​​ത്തെ സ്വ​​​കാ​​​ര്യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​ര്‍​ക്ക് സു​​​ര​​​ക്ഷാ ക്ര​​​മീ​​​ക​​​ര​​
കോവിഡ് 19: ജീ​വ​ന​ക്കാ​ര്‍​ക്കു തൊ​ഴി​ലു​ട​​മ​ക​ള്‍ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഉ​റ​പ്പാ​ക്ക​ണം
കൊ​​​റോ​​​ണാ വൈ​​​റ​​​സ് ബാ​​​ധ​​​യു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ സം​​​സ്ഥാ​​​ന​​​ത്തെ സ്വ​​​കാ​​​ര്യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​ര്‍​ക്ക് സു​​​ര​​​ക്ഷാ ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍ ഒ​​​രു​​​ക്കു​​​ന്ന​​​തി​​​നും ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ജോ​​​ലി സ​​​മ​​​യം ക്ര​​​മ​​​പ്പെ​​​ടു​​​ത്ത​​​ല്‍, അ​​​വ​​​ധി അ​​​നു​​​വ​​​ദി​​​ക്ക​​​ല്‍ എ​​​ന്നി​​​വ സം​​​ബ​​​ന്ധി​​​ച്ചും തൊ​​​ഴി​​​ലും നൈ​​​പു​​​ണ്യ​​​വും വ​​​കു​​​പ്പു മ​​​ന്ത്രി ടി.​​​പി.​​​രാ​​​മ​​​കൃ​​​ഷ്ണ​​​ന്‍റെ നി​​​ര്‍​ദേ​​​ശ​​​പ്ര​​​കാ​​​രം ലേ​​​ബ​​​ര്‍ ക​​​മ്മീ​​​ഷ​​​ണ​​​ര്‍ പ്ര​​​ണ​​​ബ് ജ്യോ​​​തി​​​നാ​​​ഥ് സ​​​ര്‍​ക്കു​​​ല​​​ര്‍ പു​​​റ​​​ത്തി​​​റ​​​ക്കി.

സം​​​സ്ഥാ​​​ന​​​ത്തെ വി​​​വി​​​ധ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​ര്‍ മാ​​​സ്‌​​​ക്, ഗ്ലൗ​​​സ് ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള മ​​​തി​​​യാ​​​യ സു​​​ര​​​ക്ഷാ ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ളി​​​ല്ലാ​​​തെ ജോ​​​ലി ചെ​​​യ്യേ​​​ണ്ടി വ​​​രു​​​ന്ന​​​താ​​​യി ശ്ര​​​ദ്ധ​​​യി​​​ല്‍​പെ​​​ട്ട​​​തി​​​നെ തു​​​ട​​​ര്‍​ന്നാ​​​ണ് ന​​​ട​​​പ​​​ടി.

ബ​​​യോ​​​മെ​​​ട്രി​​​ക് പ​​​ഞ്ചിം​​​ഗ് സം​​​വി​​​ധാ​​​നം നി​​​ല​​​വി​​​ല്‍ ന​​​ട​​​പ്പാ​​​ക്കി​​​യി​​​ട്ടു​​​ള്ള സ്‌​​​കൂ​​​ളു​​​ക​​​ള്‍ അ​​​ട​​​ക്ക​​​മു​​​ള്ള സ്വ​​​കാ​​​ര്യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ല്‍ സ​​​ര്‍​ക്കാ​​​ര്‍ മാ​​​ര്‍​ച്ച് 10-ന് ​​​പു​​​റ​​​ത്തി​​​റ​​​ക്കി​​​യി​​​ട്ടു​​​ള്ള സ​​​ര്‍​ക്കു​​​ല​​​റി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ ഈ ​​​മാ​​​സം 31 വ​​​രെ ബ​​​യോ​​​മെ​​​ട്രി​​​ക്ക് പ​​​ഞ്ചിം​​​ഗ് നി​​​ര്‍​ത്തിവ​​​യ്ക്ക​​​ണം.

സ്ഥാ​​​പ​​​ന​​​ത്തി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ആ​​​രോ​​​ഗ്യ​​​വും സു​​​ര​​​ക്ഷ​​​യും ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി ഷോ​​​പ്‌​​​സ് ആ​​​ൻ​​​ഡ് കോ​​​മേ​​​ഴ്‌​​​സ്യ​​​ല്‍ എ​​​സ്റ്റാ​​​ബ്ലി​​​ഷ്‌​​​മെ​​​ന്‍റ് ച​​​ട്ട​​​ത്തി​​​ല്‍ വ്യ​​​വ​​​സ്ഥ ചെ​​​യ്തി​​​ട്ടു​​​ള്ള പ്ര​​​കാ​​​രം നോ​​​ണ്‍ ആ​​​ല്‍​ക്ക​​​ഹോ​​​ളി​​​ക് ക്ലി​​​നിം​​​ഗ് വൈ​​​പ്‌​​​സ്, ഡി​​​സ്‌​​​പോ​​​സ​​​ബി​​​ൾ‍ ലാ​​​റ്റ​​​ക്‌​​​സ് ഗ്ലൗ​​​സു​​​ക​​​ള്‍,പോ​​​ക്ക​​​റ്റ് മാ​​​സ്‌​​​ക്ക് അ​​​ല്ലെ​​​ങ്കി​​​ല്‍ ഡി​​​സ്‌​​​പോ​​​സ​​​ബി​​​ള്‍ ഫെ​​​യ്‌​​​സ്മാ​​​സ്‌​​​ക്ക് എ​​​ന്നി​​​വ ന​​​ല്‍​ക​​​ണം. സ്ഥാ​​​പ​​​ന​​​ത്തി​​​ല്‍ ശു​​​ചി​​​ത്വം, വാ​​​യു സ​​​ഞ്ചാ​​​രം എ​​​ന്നി​​​വ സം​​​ബ​​​ന്ധി​​​ച്ചും ഷോ​​​പ്‌​​​സ് ആ​​​ക്‌ടി​​​ല്‍ പ്ര​​​തി​​​പാ​​​ദി​​​ച്ചി​​​ട്ടു​​​ള്ള വ്യ​​​വ​​​സ്ഥ​​​ക​​​ള്‍ തൊ​​​ഴി​​​ലു​​​ട​​​മ​​​ക​​​ള്‍ നി​​​ര്‍​ബ​​​ന്ധ​​​മാ​​​യും പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നും സ​​​ര്‍​ക്കു​​​ല​​​ര്‍ വ​​​ഴി നി​​​ര്‍​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്.