+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ്: ക​ർ​ണാ​ട​ക​യി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ 31 വ​രെ

കോ​​​വി​​​ഡ്19 വ്യാ​​​പ​​​നം ത​​​ട​​​യു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ൽ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ ഈ​​​മാ​​​സം 31 വ​​
കോ​വി​ഡ്: ക​ർ​ണാ​ട​ക​യി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ 31 വ​രെ
കോ​​​വി​​​ഡ്-19 വ്യാ​​​പ​​​നം ത​​​ട​​​യു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ൽ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ ഈ​​​മാ​​​സം 31 വ​​​രെ നീ​​​ട്ടി​​​യ​​​താ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി ബി.​​​എ​​​സ്.​ യെ​​​ദി​​​യൂ​​​ര​​​പ്പ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ അ​​​റി​​​യി​​​ച്ചു.

രാ​​​ജ്യ​​​ത്തെ ആ​​​ദ്യ കോ​​​വി​​​ഡ് മ​​​ര​​​ണം ക​​​ൽ​​​ബു​​​ർ​​​ഗി​​​യി​​​ൽ റി​​​പ്പോ​​​ർ​​​ട്ട്ചെ​​​യ്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ക​​​ഴി​​​ഞ്ഞ 14ന് ​​​ഒ​​​രാ​​​ഴ്ച​​​ത്തേ​​​ക്ക് സം​​​സ്ഥാ​​​ന​​​ത്തെ വി​​​ദ്യാ​​​ഭ്യാ​​​സ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ, മാ​​​ളു​​​ക​​​ൾ, പ​​​ബ്ബു​​​ക​​​ൾ, തി​​​യ​​​റ്റ​​​റു​​​ക​​​ൾ, ക്ല​​​ബു​​​ക​​​ൾ എ​​​ന്നി​​​വ അ​​​ട​​​ച്ചി​​​ടാ​​​നും ആ​​​ളു​​​ക​​​ൾ​​കൂ​​​ടു​​​ന്ന പ​​​രി​​​പാ​​​ടി​​​ക​​​ൾ നി​​​രോ​​​ധി​​​ക്കാ​​​നും തീ​​​രു​​​മാ​​​നി​​​ച്ചി​​​രു​​​ന്നു. ഈ ​​​നി​​​രോ​​​ധ​​​ന​​​മാ​​​ണ് 31 വ​​​രെ നീ​​​ട്ടി​​​യ​​​ത്. സം​​​സ്ഥാ​​​ന​​​ത്തെ എ​​​ല്ലാ ജി​​​മ്മു​​​ക​​​ളും വെ​​​ൽ​​​ന​​​സ് സെ​​​ന്‍റ​​​റു​​​ക​​​ളും 31വ​​​രെ അ​​​ട​​​ച്ചി​​​ടാ​​​നും സ​​​ർ​​​ക്കാ​​​ർ നി​​​ർ​​​ദേ​​​ശി​​ച്ചു. സ​​​ർ​​​ക്കാ​​​ർ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലെ ദ​​​ന്ത​​​രോ​​​ഗ വി​​​ഭാ​​​ഗ​​​വും ഈ ​​സ​​മ​​യം പ്ര​​​വ​​​ർ​​​ത്തി​​​ക്കി​​​ല്ല.

വൈ​​​റ​​​സ് വ്യാ​​​പ​​​നം പ്ര​​​തി​​​രോ​​​ധി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി ബി.​ ​​ശ്രീ​​​രാ​​​മ​​​ലു​​​വി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഉ​​​ന്ന​​​ത​​​ത​​​ല സ​​​മി​​​തി രൂ​​​പീ​​​ക​​​രി​​​ക്കാ​​​നും കോ​​​വി​​​ഡ്-19 പ്ര​​​തി​​​രോ​​​ധ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കാ​​​യി 200 കോ​​​ടി രൂ​​​പ വ​​​ക​​​യി​​​രു​​​ത്താ​​​നും ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന അ​​​ടി​​​യ​​​ന്ത​​​ര മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.

അ​​​തേ​​​സ​​​മ​​​യം, ഇ​​​ന്ന​​​ലെ ര​​​ണ്ടു​​​പേ​​​ർ​​​ക്ക്കൂ​​​ടി വൈ​​​റ​​​സ് ബാ​​​ധ സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​തോ​​​ടെ ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ൽ കോ​​​വി​​​ഡ്-19 ബാ​​​ധി​​​ത​​​രു​​​ടെ എ​​​ണ്ണം 13 ആ​​​യി. ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം അ​​​മേ​​​രി​​​ക്ക​​​യി​​​ൽ​​​നി​​​ന്ന് തി​​​രി​​​ച്ചെ​​​ത്തി​​​യ 56 വ​​​യ​​​സു​​​ള്ള സ്ത്രീ​​​ക്കും സ്പെ​​​യി​​​ൻ സ​​​ന്ദ​​​ർ​​​ശ​​​നം ക​​​ഴി​​​ഞ്ഞെ​​ത്തി​​​യ യു​​​വ​​​തി​​​ക്കു​​​മാ​​​ണ് ഇ​​​ന്ന​​​ലെ കോ​​​വി​​​ഡ്-19 സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്.