കോവിഡ്-19 നിരീക്ഷണത്തിൽ കഴിയുന്നവർക്ക് സമയം കളയാൻ നൽകുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗങ്ങൾ. ബിസിനസ് സ്റ്റാൻഡാർഡാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
പ്രധാനമന്ത്രിമാരുടെ പ്രസംഗങ്ങളെല്ലാം വർഷങ്ങളായി കേന്ദ്രസർക്കാർ പ്രസിദ്ധീകരിക്കാറുണ്ട്. അതുപോലെതന്നെ മോദിയുടെ പ്രസംഗങ്ങൾ ബിജെപി സർക്കാരും പ്രസിദ്ധീകരിക്കുന്നുണ്ട്. പ്രതിമാസ റേഡിയോ പ്രഭാഷണമായ മൻ കി ബാത്തിന്റെ റെക്കോർഡിംഗുകൾ ഓൾ ഇന്ത്യ റേഡിയോയുടെ വെബ്സൈറ്റിലും ഉൾപ്പെടുത്തിയിട്ടുണ്ട്.
അതിഥികൾക്കും സ്കൂളുകൾക്കും പ്രധാനമന്ത്രിയുടെ പ്രസംഗങ്ങളുടെ പകർപ്പ് നൽകാറുണ്ടെന്നും ക്വാറന്റൈനിൽ കഴിയുന്നവർക്ക് ഇതു നൽകുക മാത്രമാണ് ചെയ്യുന്നതെന്നും ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു.