കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ എല്ലാ അർധസൈനിക വിഭാഗങ്ങളുടെയും അവധി റദ്ദാക്കി. സിആർപിഎഫ്, ബിഎസ്എഫ്, സിഐഎസ്എഫ്, ഐടിബിപി, സശസ്ത്ര സീമാ ബെൽ എന്നീ അർധ സൈനിക വിഭാഗങ്ങളുടെയും എൻഎസ്ജി, ആസാം റൈഫിൾസ് എന്നീ തീവ്രവാദ വിരുദ്ധ വിഭാഗങ്ങളുടെയും അവധിയാണു റദ്ദു ചെയ്തത്.
ഇവരോടു യുദ്ധകാലാടിസ്ഥാനത്തിൽ സജ്ജമായിരിക്കാനും കോവിഡ് രോഗബാധയ്ക്കെതിരേ പോരാടാൻ ആസൂത്രണം നടത്താനും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു.
ഇവരോടു യുദ്ധകാലാടിസ്ഥാനത്തിൽ സജ്ജമായിരിക്കാനും കോവിഡ് രോഗബാധയ്ക്കെതിരേ പോരാടാൻ ആസൂത്രണം നടത്താനും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു.