+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ് 19: രോ​ഗ​ബാ​ധി​ത​ർ ര​ണ്ടു ല​ക്ഷം ക​വി​ഞ്ഞു, മ​ര​ണം 8,000 ക​ട​ന്നു

ലോ​ക​ത്താ​കെ കോ​വി​ഡ് 19 രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം ര​ണ്ടു​ല​ക്ഷം ക​വി​ഞ്ഞു. നി​ല​വി​ൽ 2,03,617 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ൽ ആ​റാ​യി​ര​ത്തി​ല​ധി​കം ആ​ളു​ക​ൾ ഗു​രു​ത​ര
കോ​വി​ഡ് 19: രോ​ഗ​ബാ​ധി​ത​ർ ര​ണ്ടു ല​ക്ഷം ക​വി​ഞ്ഞു, മ​ര​ണം 8,000 ക​ട​ന്നു
ലോ​ക​ത്താ​കെ കോ​വി​ഡ് 19 രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം ര​ണ്ടു​ല​ക്ഷം ക​വി​ഞ്ഞു. നി​ല​വി​ൽ 2,03,617 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ൽ ആ​റാ​യി​ര​ത്തി​ല​ധി​കം ആ​ളു​ക​ൾ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ്.

8,227 പേ​രാ​ണ് ഇ​തു​വ​രെ രോ​ഗം ബാ​ധി​ച്ച് മ​രി​ച്ച​ത്. ഇ​റാ​നി​ലാ​ണ് ഇ​ന്ന് ഏ​റ്റ​വും കൂ​ടു​ത​ൽ മ​ര​ണ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. 147 പേ​ർ ഇ​റാ​നി​ൽ ഇ​ന്ന് മ​രി​ച്ച​തോ​ടെ മ​ര​ണ​സ​ഖ്യം 1,135 ആ​യി. രോ​ഗം പ​ട​രു​ന്ന സ്പെ​യി​നി​ലും മ​ര​ണ​നി​ര​ക്ക് ഉ​യ​രു​ക​യാ​ണ്. 1,890 പു​തി​യ കേ​സു​ക​ൾ സ്പെ​യി​നി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​ന്ന് 65 മ​ര​ണ​ങ്ങ​ളാ​ണ് അ​വി​ടെ​യു​ണ്ടാ​യി​രി​ക്കു​ന്ന​ത്.

രോ​ഗം വ്യാ​പി​ക്കു​ന്ന തോ​ത് കു​റ​ഞ്ഞ ചൈ​ന​യി​ൽ ഇ​ന്ന് 13 പു​തി​യ കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. അ​തേ​സ​മ​യം ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന 11 പേ​ർ മ​ര​ണ​ത്തി​നി കീ​ഴ​ട​ങ്ങു​ക​യും ചെ​യ്തു. ഇ​തോ​ടെ ചൈ​ന​യി​ൽ മ​ര​ണ​സ​ഖ്യ 3,237 ആ​യി.

അ​മേ​രി​ക്ക​യി​ൽ ഏ​ഴും ദ​ക്ഷി​ണ കൊ​റി​യ​യി​ൽ മൂ​ന്നും ഓ​സ്ട്രി​യ​യി​ൽ മൂ​ന്നും ഇ​ന്തോ​നേ​ഷ്യ​യി​ൽ 12 മ​ര​ണ​ങ്ങ​ളും ഇ​ന്ന് റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​ന്ത്യ​യു​ടെ അ​യ​ൽ​ക്കാ​രാ​യ ബം​ഗ്ലാ​ദേ​ശി​ൽ രോ​ഗം ബാ​ധി​ച്ച നാ​ല് പേ​രി​ൽ ഒ​രാ​ൾ മ​രി​ച്ചു.