+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​ദേ​ശ​ത്തു​ള്ള 276 ഇ​ന്ത്യ​ക്കാ​ർ​ക്ക് കൊ​റോ​ണ

വി​ദേ​ശ​ത്തു​ള്ള 276 ഇ​ന്ത്യ​ക്കാ​ർ​ക്ക് കൊ​റോ​ണ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ചു. ഇ​റാ​നി​ലു​ള്ള ഇ​ന്ത്യ​ക്കാ​രാ​ണ് കൊ​റോ​ണ വൈ​റ​സ് ബാ​ധി​ത​രി​ലേ​റെ​യും. ഇ​റാ​നി​ലു​ള്ള 255 ഇ​ന്ത്യ​ക്കാ​ർ​ക്ക് രോ​ഗം സ്ഥി​ര
വി​ദേ​ശ​ത്തു​ള്ള 276 ഇ​ന്ത്യ​ക്കാ​ർ​ക്ക് കൊ​റോ​ണ
വി​ദേ​ശ​ത്തു​ള്ള 276 ഇ​ന്ത്യ​ക്കാ​ർ​ക്ക് കൊ​റോ​ണ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ചു. ഇ​റാ​നി​ലു​ള്ള ഇ​ന്ത്യ​ക്കാ​രാ​ണ് കൊ​റോ​ണ വൈ​റ​സ് ബാ​ധി​ത​രി​ലേ​റെ​യും. ഇ​റാ​നി​ലു​ള്ള 255 ഇ​ന്ത്യ​ക്കാ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​ന്ത്യ​യി​ൽ​നി​ന്ന് ഇ​റാ​നി​ൽ എ​ത്തി​യ ഡോ​ക്ട​ർ​മാ​രു​ടെ സം​ഘ​മാ​ണ് ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ചു പ​ട്ടി​ക പു​റ​ത്തു​വി​ട്ട​ത്.

കാ​ർ​ഗി​ൽ, ല​ഡാ​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു പോ​യ 800 പേ​രു​ടെ സം​ഘ​ത്തി​നാ​ണ് കൊ​റോ​ണ ബാ​ധി​ച്ച​ത്. ഇ​വ​ർ ഫെ​ബ്രു​വ​രി മു​ത​ൽ ഇ​റാ​നി​ൽ കു​ടു​ങ്ങി​ക്കി​ട ക്കു​ക​യാ​ണ്. ഇ​വ​രി​ൽ ചി​ല​ർ ഹോ​ട്ട​ലു​ക​ളി​ലും മ​റ്റു ചി​ല​ർ ഖോ​മി​ലെ താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലു​മാ​ണ് ക​ഴി​യു​ന്ന​ത്. ഇ​റാ​നി​ൽ കൊ​റോ​ണ വൈ​റ​സ് ബാ​ധ ഏ​റ്റ​വും രൂ​ക്ഷ​മാ​യി ബാ​ധി​ച്ച മേ​ഖ​ല​യാ​ണു ഖോം. ​പൂ​ന​യി​ൽ​നി​ന്നു​ള്ള ഡോ​ക്ട​ർ​മാ​രു​ടെ സം​ഘ​ത്തെ​യാ​ണ് ഇ​റാ​നി​ൽ കു​ടു​ങ്ങി​യ ഇ​ന്ത്യ​ക്കാ​രെ പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ അ​യ​ച്ച​ത്.

യു​എ​ഇ​യി​ലു​ള്ള 12 പേ​ർ​ക്കും ഇ​റ്റ​ലി​യി​ലു​ള്ള അ​ഞ്ച് പേ​ർ​ക്കും ഹോ​ങ്കോം​ഗ്, കു​വൈ​ത്ത്, റ​വാ​ണ്ട, ശ്രീ​ല​ങ്ക എ​ന്നി​വി​ട​ങ്ങ​ളി​ലെ ഓ​രോ​രു​ത്ത​ർ​ക്കും കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച​താ​യി വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.