+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊ​റോ​ണ ഭീ​തി മൂ​ലം യാ​ത്ര​ക്കാ​രി​ല്ല; 85 ട്രെ​യി​നു​ക​ൾ റെ​യി​ൽ​വേ റ​ദ്ദാ​ക്കി

കൊ​റോ​ണ ഭീ​തി​യെ​ത്തു​ട​ർ​ന്ന് ട്രെ​യി​നു​ക​ളി​ൽ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം കു​റ​യു​ന്നു. യാ​ത്ര​ക്കാ​ർ ഇ​ല്ലാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് 85 ട്രെ​യി​നു​ക​ൾ റെ​യി​ൽ​വേ റ​ദ്ദാ​ക്കി. മാ​ര്‍​ച്ച് 18 മു​ത​ല്‍
കൊ​റോ​ണ ഭീ​തി മൂ​ലം യാ​ത്ര​ക്കാ​രി​ല്ല; 85 ട്രെ​യി​നു​ക​ൾ റെ​യി​ൽ​വേ റ​ദ്ദാ​ക്കി
കൊ​റോ​ണ ഭീ​തി​യെ​ത്തു​ട​ർ​ന്ന് ട്രെ​യി​നു​ക​ളി​ൽ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം കു​റ​യു​ന്നു. യാ​ത്ര​ക്കാ​ർ ഇ​ല്ലാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് 85 ട്രെ​യി​നു​ക​ൾ റെ​യി​ൽ​വേ റ​ദ്ദാ​ക്കി. മാ​ര്‍​ച്ച് 18 മു​ത​ല്‍ ഏ​പ്രി​ല്‍ ഒ​ന്നു​വ​രെ​യാ​ണ് ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി​യ​ത്.

സെ​ൽ​ട്ര​ൽ റെ​യി​ൽ​വേ-23, ദ​ക്ഷി​ണ മ​ധ്യ റെ​യി​ല്‍​വേ-29, പ​ടി​ഞ്ഞാ​റ​ൻ റെ​യി​ൽ​വേ-10, ദ​ക്ഷി​ണ പൂ​ർ​വ റെ​യി​ൽ​വേ- ഒ​മ്പ​ത് എ​ന്നി​ങ്ങ​നെ​യാ​ണ് റ​ദ്ദാ​ക്കി​യ ട്രെ​യി​നു​ക​ളു​ടെ എ​ണ്ണം. ഈ​സ്റ്റ് കോ​സ്റ്റ് റെ​യി​ൽ​വേ​യും നോ​ർ​ത്തേ​ൺ റെ​യി​ൽ​വേ​യും അ​ഞ്ചും നോ​ർ​ത്ത് വെ​സ്റ്റേ​ൺ റെ​യി​ൽ​വേ നാ​ലും ട്രെ​യി​നു​ക​ളും റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്.

കോ​വി​ഡ്-19 ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ തി​ര​ക്ക് കു​റ​യ്ക്കാ​ൻ വെ​സ്റ്റേ​ൺ റെ​യി​ൽ​വേ​യും സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ​യും പ്ലാ​റ്റ് ഫോം ​ടി​ക്ക​റ്റി​ന് 50 രൂ​പ​യാ​ക്കി​യി​രു​ന്നു. പ്ര​ധാ​ന സ്റ്റേ​ഷ​നു​ക​ളി​ൽ മാ​ത്ര​മാ​ണു വ​ർ​ധ​ന. ടി​ക്ക​റ്റ് നി​ര​ക്ക് വ​ര്‍​ധ​ന താ​ല്‍​ക്കാ​ലി​ക​മാ​യാ​ണെ​ന്ന് റെ​യി​ല്‍​വേ അ​റി​യി​ച്ചി​ട്ടു​ണ്ട്.