വിദേശത്ത് നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ വന്നിറങ്ങിയ 1200 പേരെ നിരീക്ഷണ കേന്ദ്രത്തിലാക്കാൻ തീരുമാനം. പ്രത്യേകം തയാറാക്കിയ കേന്ദ്രങ്ങളിലേക്കാണ് ഇവരെ മാറ്റുന്നത്. ഇവരെ എത്തിക്കാൻ 50 ബസുകൾ തയാറാക്കാൻ മോട്ടർവാഹനവകുപ്പിന് നിർദേശം നൽകി.
അബുദാബി, ദുബായ്, ഷാർജ എന്നിവിടങ്ങളിൽനിന്നുള്ള വിമാനങ്ങളിലാണ് യാത്രക്കാർ വന്നത്. ഇവരെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുന്നതിനായി ബസുകൾ ഉടൻ എത്തിക്കാനാണ് നിർദേശം. എല്ലാ മോട്ടർ വെഹിക്കിൾ ഉദ്യോഗസ്ഥരോടും ഡിഎംഒ ഓഫിസിൽ റിപ്പോർട്ട് ചെയ്യാൻ നിർദേശിച്ചിട്ടുണ്ട്.