കോവിഡ്-19 വ്യാപനം തടയാനും സർക്കാ രിന് ഉപദേശം നൽകാനുമായി വിദഗ്ധസമിതി രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഡോക്ടർമാരുമായും ശാസ്ത്രജ്ഞരുമായും ആശയവിനിയമം നടത്തിയതിനെത്തുടർന്നാണ് വിദഗ്ധസമിതി രൂപവത്കരിക്കാൻ തീരുമാനമായത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 18,011 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 17,743 പേർ വീടുകളിലും 268 പേർ ആശുപത്രികളിലുമാണ്. ഇന്നലെ 65 പേരെ ആശുപത്രിയിലും 5372 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി. 4353 പേരെ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കി. 2467 വ്യക്തികളുടെ സാന്പിൾ പരിശോധനയ്ക്കയച്ചിട്ടുണ്ട്. 1807 സാന്പിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് സ്ഥിരീകരിച്ച് 24 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. സംസ്ഥാനത്ത് ഇന്നലെ കോവിഡ് ആർക്കും റിപ്പോർട്ട് ചെയ്തിട്ടില്ല. മാഹി സ്വദേശിയായ മലയാളിക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
പൊതുജനങ്ങൾക്കും ആരോഗ്യപ്രവർത്തകർക്കും വിവരങ്ങൾ കൈമാറുന്നതിനും അവരെ ബോധവത്കരിക്കുന്നതിനും ഇന്ററാക്ടീവ് വെബ് പോർട്ടൽ ആരംഭിക്കും. രോഗപ്രതിരോധ സന്ദേശം വീടുകളിൽ എത്തിക്കുന്നതിന് മെഡിക്കൽ വിദ്യാർഥികളുടെ സേവനം പ്രയോജനപ്പെടുത്തും. ആരോഗ്യ സർവകലാശാല ഇതിന് നേതൃത്വം നൽകും. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ സഹകരണവും ഇക്കാര്യത്തിൽ ഉറപ്പാക്കും.