+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ് ബാധിച്ച സ്ത്രീ മാഹിയിലെത്തിയത് കരിപ്പൂർവഴി 13ന്

മാ​​​ഹി ഗ​​​വ.​​​ജ​​​ന​​​റ​​​ൽ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ൽ ക​​​ഴി​​​യു​​​ന്ന അ​​റു​​പ​​ത്തെ​​ട്ടു​​കാ​​​രി​​​ക്ക് കോ​​​വി​​​ഡ്19 സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ആ​​​ല​​​പ്പു​​​
കോ​വി​ഡ് ബാധിച്ച സ്ത്രീ മാഹിയിലെത്തിയത് കരിപ്പൂർവഴി 13ന്
മാ​​​ഹി ഗ​​​വ.​​​ജ​​​ന​​​റ​​​ൽ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ൽ ക​​​ഴി​​​യു​​​ന്ന അ​​റു​​പ​​ത്തെ​​ട്ടു​​കാ​​​രി​​​ക്ക് കോ​​​വി​​​ഡ്-19 സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ആ​​​ല​​​പ്പു​​​ഴ വൈ​​​റോ​​​ള​​​ജി ലാ​​​ബി​​​ൽ ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലാ​​​ണ് സ്ഥി​​​രീ​​ക​​രി​​ച്ച​​​ത്. പു​​​തു​​​ച്ചേ​​​രി സം​​​സ്ഥാ​​​ന​​​ത്തെ ആ​​​ദ്യ കോ​​​വി​​​ഡ്-19 വൈ​​​റ​​​സ്ബാ​​​ധ​​​യാ​​​ണി​​​ത്.

പ​​തി​​മ്മൂ​​ന്നി​​നാ​​​ണ് മാ​​​ഹി ചാ​​​ല​​​ക്ക​​​ര കു​​​ഞ്ഞി​​​പ്പു​​​ര മു​​​ക്കി​​​ലെ ഈ ​​സ്ത്രീ ​ഉം​​​റ ക​​​ഴി​​​ഞ്ഞ് അ​​​ബു​​​ദാ​​​ബി​​വ​​​ഴി ക​​​രി​​​പ്പൂ​​​ർ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലി​​​റ​​​ങ്ങി മാ​​​ഹി​​​യി​​​ലെ വീ​​​ട്ടി​​​ലെ​​​ത്തി​​​യ​​​ത്. ക​​​ടു​​​ത്ത പ​​​നി​​​യും ക​​​ഫ​​​ക്കെ​​​ട്ടും ഉ​​​ണ്ടാ​​​യ​​​തോ​​​ടെ മാ​​​ഹി ഗ​​​വ. ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ തേ​​​ടി​.

മാ​​​ഹി ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ​​​നി​​​ന്ന് സ്ത്രീ​​​യെ വി​​​ദ​​​ഗ്ധ​​​ചി​​​കി​​​ത്സ​​​യ്ക്കാ​​​യി കോ​​​ഴി​​​ക്കോ​​​ട് ബീ​​​ച്ച് ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്ക് റ​​​ഫ​​​ർ​​ചെ​​​യ്തി​​​രു​​​ന്നു. അ​​​വി​​​ട​​ത്തെ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ രോ​​​ഗി​​​യെ അ​​​ഡ്മി​​​റ്റ്ചെ​​​യ്യാ​​​ൻ ഡോ​​​ക്ട​​​ർ നി​​​ർ​​​ദേ​​​ശി​​​ച്ചെ​​​ങ്കി​​​ലും സാ​​​മ്പി​​​ൾ ന​​​ൽ​​​കി​​​യ​​​ശേ​​​ഷം സ്ത്രീ ​​​ബ​​​ന്ധു​​​വി​​​നോ​​​ടൊ​​​പ്പം മാ​​​ഹി​​​യി​​​ലെ വീ​​​ട്ടി​​​ലേ​​​ക്കു​​​ത​​​ന്നെ മ​​​ട​​​ങ്ങി. വി​​​വ​​​ര​​​മ​​​റി​​​ഞ്ഞ നാ​​​ട്ടു​​​കാ​​​ർ മാ​​​ഹി ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പി​​​ലും പോ​​​ലീ​​​സി​​​ലും വി​​​വ​​​ര​​​മ​​​റി​​​യി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

തു​​​ട​​​ർ​​​ന്ന് പോ​​​ലീ​​​സി​​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ മാ​​​ഹി ഗ​​​വ. ജ​​​ന​​​റ​​​ൽ ആ​​​ശു​​​പ​​​ത്രി ഐ​​​സോ​​​ലേ​​​ഷ​​​ൻ വാ​​​ർ​​​ഡി​​​ൽ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ൽ ക​​​ഴി​​​യ​​​വെ​​​യാ​​​ണ് കോ​​​വി​​​ഡ്ബാ​​​ധ സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​​ത്. സ്ത്രീ​​​യു​​​ടെ മ​​​ക​​​ന്‍റെ ഭാ​​​ര്യ​​​യെ​​​യും പ​​​നി​​​യെ​​​ത്തു​​​ട​​​ർ​​​ന്ന് ഇ​​​ന്ന​​​ലെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു മാ​​​റ്റി.