+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​​വി​​ഡ് 19 : മാ​സ്‌​ക്, സാ​നി​റ്റൈ​സർ ല​ഭ്യ​ത സർക്കാർ ഉ​റ​പ്പാക്കണമെന്ന് ഹൈ​ക്കോ​ട​തി

കോ​​വി​​ഡ് 19 പ്ര​​തി​​രോ​​ധ​​ത്തി​​നു​​ള്ള മാ​​​സ്‌​​​കു​​​ക​​​ളു​​​ടെ​​​യും സാ​​​നി​​റ്റൈ​​​സ​​​റു​​​ക​​​ളു​​​ടെ​​​യും ല​​​ഭ്യ​​​ത സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​ര്‍ ഉ​​​റ​​​പ്പാ​​ക്ക​​​ണ​​​മെ​​​ന്ന്
കോ​​വി​​ഡ് 19 : മാ​സ്‌​ക്, സാ​നി​റ്റൈ​സർ ല​ഭ്യ​ത സർക്കാർ ഉ​റ​പ്പാക്കണമെന്ന് ഹൈ​ക്കോ​ട​തി
കോ​​വി​​ഡ് 19 പ്ര​​തി​​രോ​​ധ​​ത്തി​​നു​​ള്ള മാ​​​സ്‌​​​കു​​​ക​​​ളു​​​ടെ​​​യും സാ​​​നി​​റ്റൈ​​​സ​​​റു​​​ക​​​ളു​​​ടെ​​​യും ല​​​ഭ്യ​​​ത സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​ര്‍ ഉ​​​റ​​​പ്പാ​​ക്ക​​​ണ​​​മെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി. സാ​​​നി​​​റ്റൈ​​​സ​​ർ, മാ​​​സ്ക് എ​​ന്നി​​വ​​യ്ക്ക് അ​​​മി​​​ത​​​വി​​​ല ഈ​​​ടാ​​​ക്കു​​​ന്നി​​​ല്ലെ​​​ന്ന് ഉ​​​റ​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്നും ചീ​​​ഫ് ജ​​​സ്റ്റീ​​​സ് എ​​​സ്. മ​​​ണി​​​കു​​​മാ​​​ര്‍ ഉ​​​ള്‍​പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് വ്യ​​​ക്ത​​​മാ​​​ക്കി. സ​​​ര്‍​ക്കാ​​​രി​​​ന്‍റെ വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി​​​യ ഹൈ​​​ക്കോ​​​ട​​​തി ഹ​​​ര്‍​ജി ഇ​​​ന്നു വീ​​​ണ്ടും പ​​​രി​​​ഗ​​​ണി​​​ക്കും.

കോ​​വി​​ഡ് 19 ഭീ​​​ഷ​​​ണി​​​യു​​​ടെ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ ഷോ​​​പ്പിം​​​ഗ് മാ​​​ളു​​​ക​​​ള്‍, ടൂ​​​റി​​​സ്റ്റ് കേ​​​ന്ദ്ര​​​ങ്ങ​​​ള്‍, സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ള്‍ തു​​​ട​​​ങ്ങി​​​യ​​​വ അ​​​ട​​​യ്ക്കാ​​​ന്‍ സ​​​ര്‍​ക്കാ​​​രി​​​നോ​​​ടു നി​​​ര്‍ദേ​​​ശി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഹൈ​​​ക്കോ​​​ട​​​തി അ​​​ഭി​​​ഭാ​​​ഷ​​​ക​​​രു​​​ടെ സ​​​ന്ന​​​ദ്ധ സം​​​ഘ​​​ട​​​ന​​​യാ​​​യ ജ​​​സ്റ്റീ​​​സ് ബ്രി​​​ഗേ​​​ഡ് ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ലാ​​​ണ് ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ള്‍ വാ​​​ക്കാ​​​ല്‍ പ​​​റ​​​ഞ്ഞ​​​ത്. മാ​​​സ്‌​​​കു​​​ക​​​ളും സാ​​​നി​​​റ്റൈ​​​സ​​​റു​​​ക​​​ളും കു​​​റ​​​ഞ്ഞ വി​​​ല​​​യ്ക്ക് എ​​​വി​​​ടെ​​​യൊ​​​ക്കെ ല​​​ഭ്യ​​​മാ​​​കു​​​മെ​​​ന്ന് സ​​​ര്‍​ക്കാ​​​ര്‍ പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളെ അ​​​റി​​​യി​​​ക്ക​​​ണം. കേ​​​ന്ദ്ര ആ​​​രോ​​​ഗ്യ മ​​​ന്ത്രാ​​​ല​​​യം ന​​​ല്‍​കി​​​യ മാ​​​ര്‍​ഗ​​നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ള്‍ ക​​​ര്‍​ശ​​​ന​​​മാ​​​യി പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നും ഹൈ​​​ക്കോ​​​ട​​​തി അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.