കൊറോണ വൈറസ് ബാധ നിയന്ത്രണവിധേയമാക്കാൻ ഓഗസ്റ്റ് വരെ എടുത്തേക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസ് മാന്ദ്യത്തിലേക്കു നീങ്ങിയേക്കുമെന്നും അദ്ദേഹം പറഞ്ഞു.
യുഎസിലെ രോഗികളുടെ എണ്ണം 5700നടുത്തായി. മരണം 97-ഉം. സ്കൂളുകളും റസ്റ്ററന്റുകളും പൂട്ടിയും യാത്രാനിരോധനം ഏർപ്പെടുത്തിയും വൈറസ് ബാധ നിയന്ത്രണവിധേയമാക്കാൻ പരിശ്രമം തുടരുന്നു.
ഇതിനിടെയാണ്, അത്രയെളുപ്പം പ്രതിസന്ധി അതിജീവിക്കാനാവില്ലെന്ന് ട്രംപ് വ്യക്തമാക്കിയത്. നല്ലരീതിയിൽ പ്രവർത്തിച്ചാൽ മരണനിരക്ക് കുറയ്ക്കാനാകുമെന്നും വൈറ്റ്ഹൗസിൽ മാധ്യമപ്രവർത്തകരോട് അദ്ദേഹം പറഞ്ഞു.
മറ്റു രാജ്യങ്ങളിലെ സ്ഥിതിവച്ചു നോക്കുന്പോൾ യുഎസിലും രോഗികളുടെയും മരിക്കുന്നവരുടെയും എണ്ണത്തിൽ വരുംദിവസങ്ങളിൽ വർധനയുണ്ടാവുമെന്നു കരുതപ്പെടുന്നു. വൈറ്റ്ഹൗസ് ചൊവ്വാഴ്ച ജനങ്ങൾക്കായി കർശന നിർദേശങ്ങൾ പുറപ്പെടുവിച്ചു.
ഒത്തുചേരൽ ചടങ്ങുകൾ ജനം ഒഴിവാക്കണം. തത്കാലം കർഫ്യൂ ഏർപ്പെടുത്തുന്നില്ല. എന്നാൽ പത്തിലധികം പേർ സംഘം ചേരുന്നത് ഒഴിവാക്കണം. ഇത്തരം ത്യാഗങ്ങൾക്ക് ജനം തയാറായാൽ വൈറസിനെ പിടിച്ചുകെട്ടാനാകുമെന്ന് ട്രംപ് പ്രത്യാശിച്ചു.
എല്ലാവരും ഈ യത്നത്തിൽ പങ്കുചേർന്ന് അവരവരുടെ ഉത്തരവാദിത്വം നിർവഹിക്കണം. യുവാക്കൾക്ക് രോഗലക്ഷണങ്ങൾ കുറവായിരിക്കും. പക്ഷേ അവർക്കു രോഗം പടർത്താനാകുമെന്ന് ട്രംപ് ഓർമിപ്പിച്ചു.
60 ലക്ഷം പേർ പുറത്തിറങ്ങരുത്
കലിഫോർണിയയിലെ സാൻഫ്രാൻസിസ്കോയിലും സിലിക്കൺവാലിയിലുമുള്ള 60 ലക്ഷം ജനങ്ങൾ പുറത്തിറങ്ങരുതെന്ന് അധികൃതർ നിർദേശം നല്കി. രാജ്യത്തെ ഒട്ടനവധി തിയറ്റുകൾ, ബാറുകൾ, ഹോട്ടലുകൾ മുതലായവ അടച്ചിടാൻ തുടങ്ങി. എന്തുതരം സഹായത്തിനും സൈന്യം സജ്ജമായിരിക്കുമെന്ന് പെന്റഗൺ അറിയിച്ചു.