കൊറോണ വൈറസിനെ നേരിടുന്നതിൽ ചൈന നിർണായക വിജയം നേടി. വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനിൽ ചൊവ്വാഴ്ച ഒരാൾക്കു മാത്രമാണു രോഗം പിടിപെട്ടത്. ചൈനയിൽ മൊത്തം 13 മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതേസമയം വിദേശത്തുനിന്ന് എത്തിയവരിൽ 20 പേർക്കു രോഗം സ്ഥിരീകരിച്ചു.
ചൈനയിൽ മരിച്ചവരുടെ എണ്ണം 3226 ആണ്. ആഗോളതലത്തിൽ 155 രാജ്യങ്ങളിലായി 7,154 പേർ മരിച്ചെന്നു ജോൺസ് ഹോപ്കിൻസ് സെന്റർ കണക്കാക്കുന്നു. രോഗബാധിതരുടെ സംഖ്യ 1,82,405 ആയി.
ചൈനയിൽ മരിച്ചവരുടെ എണ്ണം 3226 ആണ്. ആഗോളതലത്തിൽ 155 രാജ്യങ്ങളിലായി 7,154 പേർ മരിച്ചെന്നു ജോൺസ് ഹോപ്കിൻസ് സെന്റർ കണക്കാക്കുന്നു. രോഗബാധിതരുടെ സംഖ്യ 1,82,405 ആയി.