+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്റ്റാ​​ച്യൂ ഒാ​​ഫ് ലി​​ബ​​ർ​​ട്ടി: സ​​ന്ദ​​ർ​​ശ​​ക​​ർ​​ക്കു വി​​ല​​ക്ക്

കൊ​​റോ​​ണ ബാ​​ധ​​യെ​​ത്തു​​ട​​ർ​​ന്നു യു​​എ​​സി​​ൽ സ്കൂ​​ളു​​ക​​ളും സ്ഥാ​​പ​​ന​​ങ്ങ​​ളും വി​​നോ​​ദ സ​​ഞ്ചാ​​ര കേ​​ന്ദ്ര​​ങ്ങ​​ളും അ​​ട​​യ്ക്കു​​ക​​യാ​​ണ്. എ​​ല്ലി​​സ് എെ​​ല​​ൻ​​ഡും സ്റ്റാ​​ച്യൂ ഓ​​ഫ്
സ്റ്റാ​​ച്യൂ ഒാ​​ഫ് ലി​​ബ​​ർ​​ട്ടി: സ​​ന്ദ​​ർ​​ശ​​ക​​ർ​​ക്കു വി​​ല​​ക്ക്
കൊ​​റോ​​ണ ബാ​​ധ​​യെ​​ത്തു​​ട​​ർ​​ന്നു യു​​എ​​സി​​ൽ സ്കൂ​​ളു​​ക​​ളും സ്ഥാ​​പ​​ന​​ങ്ങ​​ളും വി​​നോ​​ദ സ​​ഞ്ചാ​​ര കേ​​ന്ദ്ര​​ങ്ങ​​ളും അ​​ട​​യ്ക്കു​​ക​​യാ​​ണ്. എ​​ല്ലി​​സ് എെ​​ല​​ൻ​​ഡും സ്റ്റാ​​ച്യൂ ഓ​​ഫ് ലി​​ബ​​ർ​​ട്ടി​​യും സ​​ന്ദ​​ർ​​ശി​​ക്കു​​ന്ന​​തി​​ൽ നി​​ന്നു ടൂ​​റി​​സ്റ്റു​​ക​​ളെ വി​​ല​​ക്കി നാ​​ഷ​​ണ​​ൽ പാ​​ർ​​ക്ക് സ​​ർ​​വീ​​സ് ഉ​​ത്ത​​ര​​വി​​ട്ടു.

ലോ​​​സ് ആ​​​ഞ്ച​​​ല​​​സ്, ഹൂ​​​സ്റ്റ​​​ൺ, സാ​​​ൻ​​​ഫ്രാ​​​ൻ​​​സി​​​സ്കോ, സി​​​യാ​​​റ്റി​​​ൽ, വാ​​​ഷിം​​​ഗ്ട​​​ൺ​​​ഡി​​​സി, ന്യൂ​​​യോ​​​ർ​​​ക്ക് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ സ്കൂ​​​ളു​​​ക​​​ൾ അ​​​ട​​​യ്ക്കും. ബാ​​​റു​​​ക​​​ളും റ​​​സ്റ്റോ​​​റ​​​ന്‍റു​​​ക​​​ളും അ​​​ട​​​ച്ചി​​​ടാ​​​ൻ ക​​​ലി​​​ഫോ​​​ർ​​​ണി​​​യ, ഒ​​​ഹാ​​​യോ, ഇ​​​ല്ലി​​​നോ​​​യി, മാ​​​സ​​​ച്യു​​​സെ​​​റ്റ്സ്, വാ​​​ഷിം​​​ഗ്ട​​​ൺ ഗ​​​വ​​​ർ​​​ണ​​​ർ​​​മാ​​​ർ ഉ​​​ത്ത​​​ര​​​വി​​​ട്ടു. ന്യൂ​​​യോ​​​ർ​​​ക്ക് ന​​​ഗ​​​ര​​​ത്തി​​​ലെ നി​​​ശാ​​​ക്ല​​​ബു​​​ക​​​ളും സി​​​നി​​​മാ തീ​​​യേ​​​റ്റ​​​റു​​​ക​​​ളും മ​​​റ്റും അ​​​ട​​​യ്ക്കു​​​മെ​​​ന്നു മേ​​​യ​​​ർ ഡി ​​​ബ്ലാ​​​സി​​​യോ പ​​​റ​​​ഞ്ഞു.

അ​​​സാ​​​ധാ​​​ര​​​ണ കാ​​​ല​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണു നാം ​​​ക​​​ട​​​ന്നു​​​പോ​​​കു​​​ന്ന​​​തെ​​​ന്ന് അ​​​ദ്ദേ​​​ഹം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. യു​​​എ​​​സി​​​ൽ കൊ​​​റോ​​​ണ ബാ​​​ധി​​​ത​​​രു​​​ടെ എ​​​ണ്ണം3800 ആ​​​യി. 69 പേ​​​ർ​​​ മ​​​രി​​​ച്ചു.

വൈറ്റ്ഹൗസിൽ സന്ദർശകരുടെ താപനില പരിശോധിക്കും

കൊ​​​റോ​​​ണ പേ​​​ടി​​​യെ​​​ത്തു​​​ട​​​ർ​​​ന്നു വൈ​​​റ്റ്ഹൗ​​​സി​​​ൽ സു​​​ര​​​ക്ഷാ, ആ​​​രോ​​​ഗ്യ ന​​​ട​​​പ​​​ടി​​​ക​​​ൾ ശ​​​ക്ത​​​മാ​​​ക്കി. വൈ​​​റ്റ്ഹൗ​​​സ് സ​​​മു​​​ച്ച​​​യ​​​ത്തി​​​ലെ​​​ത്തു​​​ന്ന എ​​​ല്ലാ​​​വ​​​രു​​​ടെ​​​യും താ​​​പ​​​നി​​​ല പ​​​രി​​​ശോ​​​ധി​​​ക്കും.99.6 ഡി​​​ഗ്രി ഫാ​​​റ​​​ൻ​​​ഹീ​​​റ്റോ(37 ഡി​​​ഗ്രി സെ​​​ൽ​​​ഷ്യ​​​സ്) അ​​​തി​​​ൽ താ​​​ഴെ​​​യോ ടെം​​​പ​​​റേ​​​ച്ച​​​ർ ഉ​​​ള്ള​​​വ​​​ർ​​​ക്കു മാ​​​ത്ര​​​മേ പ്ര​​​വേ​​​ശ​​​നം അ​​​നു​​​വ​​​ദി​​​ക്കൂ.