+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ് 19 പാ​ക്കി​സ്ഥാ​നി​ലും പ​ട​രു​ന്നു; ബം​ഗ്ലാ​ദേ​ശി​ൽ എ​ട്ട് പേ​ർ​ക്ക് രോ​ഗം

കോ​വി​ഡ് 19 രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം പാ​ക്കി​സ്ഥാ​ൻ കൂ​ടു​ന്നു. ക​ഴി​ഞ്ഞ ഒ​ന്ന​ര ദി​വ​സ​ത്തി​നി​ടെ നി​ര​വ​ധി പു​തി​യ കേ​സു​ക​ളാ​ണ് പാ​ക്കി​സ്ഥാ​നി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഇ​തോ​ടെ പാ​ക്കി​സ്ഥാ
കോ​വി​ഡ് 19 പാ​ക്കി​സ്ഥാ​നി​ലും പ​ട​രു​ന്നു; ബം​ഗ്ലാ​ദേ​ശി​ൽ എ​ട്ട് പേ​ർ​ക്ക് രോ​ഗം
കോ​വി​ഡ് 19 രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം പാ​ക്കി​സ്ഥാ​ൻ കൂ​ടു​ന്നു. ക​ഴി​ഞ്ഞ ഒ​ന്ന​ര ദി​വ​സ​ത്തി​നി​ടെ നി​ര​വ​ധി പു​തി​യ കേ​സു​ക​ളാ​ണ് പാ​ക്കി​സ്ഥാ​നി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഇ​തോ​ടെ പാ​ക്കി​സ്ഥാ​നി​ൽ കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 94 ആ​യി. ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും മ​ട​ങ്ങി​യെ​ത്തി​യ​വ​രെ ഉ​ൾ​പ്പ​ടെ നി​ര​വ​ധി പേ​ർ രോ​ഗ​ബാ​ധ സം​ശ​യി​ച്ച് നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്.

യു​എ​സി​ൽ നി​ന്നും ഇ​സ്ലാ​മാ​ബാ​ദി​ൽ മ​ട​ങ്ങി​യെ​ത്തി​യ ദ​മ്പ​തി​ക​ൾ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ സ്ത്രീ​യു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ഇ​വ​ർ പാ​ക്കി​സ്ഥാ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സി​ൽ ച​കി​ത്സ​യി​ലാ​ണ്.

അ​തേ​സ​മ​യം ഇ​ന്ത്യ​യു​ടെ അ​യ​ൽ​ക്കാ​രാ​യ ബം​ഗ്ലാ​ദേ​ശി​ലും കോ​വി​ഡ് 19 രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം കൂ​ടി. ഇ​ന്ന് മൂ​ന്ന് പേ​ർ​ക്കു കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം എ​ട്ടാ​യി. ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്ന് പേ​ർ​ക്കാ​ണ് ഇ​ന്ന് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​ത്.

ഇ​തേ​തു​ട​ർ​ന്ന് ബം​ഗ്ലാ​ദേ​ശി​ൽ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി. രാ​ജ്യ​ത്തെ മു​ഴു​വ​ൻ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും മാ​ർ​ച്ച് 31 വ​രെ അ​ട​ച്ചി​ടാ​ൻ സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ട്ടു.