+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊ​റോ​ണ സം​ശ​യം: ഡോ​ക്ട​റു​ടെ മാ​താ​പി​താ​ക്ക​ളെ ഫ്ളാ​റ്റി​ൽ പൂ​ട്ടി​യി​ട്ടു; ക്രൂ​ര​ത

കൊ​റോ​ണ വൈ​റ​സ് ബാ​ധ സം​ശ​യി​ച്ചു ഡോ​ക്ട​റെ​യും ഭാ​ര്യ​യെ​യും ഫ്ലാറ്റി​നു​ള്ളി​ൽ പൂ​ട്ടി​യി​ട്ടു. തൃ​ശൂ​ർ മു​ണ്ടു​പാ​ല​ത്താ​ണു സം​ഭ​വം. പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ ഡോ​ക്ട​ർ​ക്കും ഭാ​ര്യ​ക്കും കെ
കൊ​റോ​ണ സം​ശ​യം: ഡോ​ക്ട​റു​ടെ മാ​താ​പി​താ​ക്ക​ളെ ഫ്ളാ​റ്റി​ൽ പൂ​ട്ടി​യി​ട്ടു; ക്രൂ​ര​ത

തൃ​ശൂ​ർ: കൊ​റോ​ണ വൈ​റ​സ് ബാ​ധ സം​ശ​യി​ച്ചു ഡോ​ക്ട​റു​ടെ മാ​താ​പി​താ​ക്ക​ളെ ഫ്ളാ​റ്റി​നു​ള്ളി​ൽ പൂ​ട്ടി​യി​ട്ടു. തൃ​ശൂ​ർ മു​ണ്ടു​പാ​ല​ത്താ​ണു സം​ഭ​വം. പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ ഇ​വ​ർ​ക്കു കൊ​റോ​ണ ഇ​ല്ലെ​ന്നു സ്ഥി​രീ​ക​രി​ച്ചു.

റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​ണു കോ​വി​ഡ്-19 ബാ​ധ​യു​ണ്ടെ​ന്നാ​രോ​പി​ച്ചു വ​യോ​ധി​ക​രാ​യ ര​ണ്ടു​പേ​രെ ഫ്ളാ​റ്റി​നു​ള്ളി​ൽ പൂ​ട്ടി​യി​ട്ട​ത്. ഫ്ളാ​റ്റി​ന്‍റെ വാ​തി​ലി​ൽ കൊ​റോ​ണ​യെ​ന്ന ബോ​ർ​ഡ് വ​യ്ക്കു​ക​യും ചെ​യ്തു. സൗ​ദി​യി​ൽ ഡോ​ക്ട​റാ​യ മ​ക​നെ സ​ന്ദ​ർ​ശി​ച്ചു നാ​ട്ടി​ലെ​ത്തി​യ​താ​യി​രു​ന്നു ദ​ന്പ​തി​ക​ൾ.

മു​റി​ക്കു​ള്ളി​ൽ കു​ടു​ങ്ങി​യ ഇ​വ​ർ ഫോ​ണി​ൽ വി​ളി​ച്ച​റി​യ​ച്ച​തി​നെ​ത്തു​ട​ർ​ന്നു പോ​ലീ​സെ​ത്തി​യാ​ണ് ഇ​വ​രെ മോ​ചി​പ്പി​ച്ച​ത്. ഡോ​ക്ട​റു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് ഫ്ളാ​റ്റ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളെ അ​റ​സ്റ്റ് ചെ​യ്തു.

അ​തേ​സ​മ​യം, ഡോ​ക്ട​റെ പൂ​ട്ടി​യി​ട്ടു​വെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ തെ​റ്റാ​ണെ​ന്നും ഡോ​ക്ട​റു​ടെ മാ​താ​പി​താ​ക്ക​ളെ​യാ​ണു പൂ​ട്ടി​യി​ട്ട​തെ​ന്നും തൃ​ശൂ​ർ ഈ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​ൻ എ​സ്ഐ പി.​പി. ജോ​യ് പ​റ​ഞ്ഞു. തെ​റ്റാ​യ വാ​ർ​ത്ത പ്ര​ച​രി​പ്പി​ച്ചു​വെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ​ക്കെ​തി​രേ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.