കോവിഡ് സ്ഥിരീകരിച്ച ഡോക്ടർ ജോലിചെയ്യുന്ന തിരുവനന്തപുരത്തെ ആശുപത്രിയിൽ ജാഗ്രത. രോഗംബാധിച്ച ഡോക്ടറുമായി സന്പർക്കം പുലർത്തിയ 25 ഡോക്ടർമാർ നിരീക്ഷണത്തിലാണ്.
തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാൾ ആശുപത്രിയിലാണ് ഈ ഡോക്ടർ ജോലി ചെയ്തിരുന്നത്. ഇതേതുടർന്ന്, ശസ്ത്രക്രിയകൾ ഇവിടുത്തെ നിർത്തിവച്ചേക്കും. അഞ്ചു വിഭാഗങ്ങളിലെ ഡോക്ടർമാരോട് അവധിയിൽ പോകാൻ ജില്ലാ ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്.
സ്പെയിനിൽ പഠനാവശ്യത്തിന് പോയി മടങ്ങിവന്ന ഒരു ഡോക്ടർക്കാണ് ഞായറാഴ്ച രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.
ഡോക്ടറുടെ യാത്രാവഴി തിങ്കളാഴ്ച പുറത്തുവിട്ടേക്കും. മാർച്ച് ഒന്നിന് സ്പെയിനിൽ നിന്ന് മടങ്ങിയെത്തിയ ഡോക്ടർ തുടർന്നുള്ള ദിവസങ്ങളിൽ ആശുപത്രിയിൽ പോയിരുന്നു. ഇതേതുടർന്നാണ് ആശുപത്രി ജീവനക്കാരടക്കം നിരീക്ഷണത്തിലായത്.
കേരളത്തിൽ ഇതുവരെ കോവിഡ്-19 രോഗം 24 പേർക്കാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ മൂന്നുപേർ ആദ്യഘട്ടത്തിൽ രോഗമുക്തി നേടിയിരുന്നു. നിലവിൽ 21 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. 156 രാജ്യങ്ങളിലാണ് കോവിഡ്-19 പടർന്നുപിടിച്ചിട്ടുള്ളത്.