ആഗോള വ്യാപകമായി പടരുന്ന കൊവിഡ് 19നെതിരായ പ്രതിരോധ പ്രവർത്തനങ്ങളിൽ സഹകരിച്ച് മുന്നോട്ട് പോകാൻ ഇന്ത്യ- അമേരിക്ക ധാരണ. വിദേശകാര്യ മന്ത്രി ഡോ.എസ്.ജയശങ്കറും, അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയും തമ്മിൽ നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ ധാരണയായത്.
മൈക്ക് പോംപിയോ തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ഇന്ത്യയിൽ കൊറണ സ്ഥിരീകരിച്ചവരുടെ എണ്ണം 112 ആയപ്പോൾ അമേരിക്കയിൽ ഇത് 3,500നു മുകളിലാണെന്നാണ് റിപ്പോർട്ട്.
ഇന്ത്യയിൽ രണ്ടു പേരുടെ ജീവൻ മാത്രമാണ് കൊറോണ ബാധയേത്തുടർന്ന് നഷ്ടപ്പെട്ടത്. അമേരിക്കയിലാകട്ടെ 68 പേർ വൈറസ് ബാധയേത്തുടർന്ന് മരണത്തിനു കീഴടങ്ങി.