+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

156 രാ​ജ്യ​ങ്ങ​ളി​ൽ കോ​വി​ഡ്, പൊ​ലി​ഞ്ഞ​ത് 6,069 ജീ​വ​നു​ക​ൾ; മ​ര​ണ​ക്ക​യ​ത്തി​ൽ യൂ​റോ​പ്പ്

ലോ​ക​ത്ത് കോ​വി​ഡ്19 ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 6,000 ക​വി​ഞ്ഞു. ഒ​ടു​വി​ൽ ല​ഭി​ക്കു​ന്ന ക​ണ​ക്കു​ക​ൾ പ്ര​കാ​രം കൃ​ത്യ​മാ​യി പ​റ​ഞ്ഞാ​ൽ 6,069 പേ​രാ​ണ് ലോ​ക​വ്യാ​പ​ക​മാ​യി മ​രി​ച്ച​ത്. 162,
156 രാ​ജ്യ​ങ്ങ​ളി​ൽ കോ​വി​ഡ്, പൊ​ലി​ഞ്ഞ​ത് 6,069 ജീ​വ​നു​ക​ൾ; മ​ര​ണ​ക്ക​യ​ത്തി​ൽ യൂ​റോ​പ്പ്
ലോ​ക​ത്ത് കോ​വി​ഡ്-19 ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 6,000 ക​വി​ഞ്ഞു. ഒ​ടു​വി​ൽ ല​ഭി​ക്കു​ന്ന ക​ണ​ക്കു​ക​ൾ പ്ര​കാ​രം കൃ​ത്യ​മാ​യി പ​റ​ഞ്ഞാ​ൽ 6,069 പേ​രാ​ണ് ലോ​ക​വ്യാ​പ​ക​മാ​യി മ​രി​ച്ച​ത്. 162,588 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 76,219 പേ​ർ രോ​ഗ​വി​മു​ക്തി നേ​ടി. 6016 പേ​ർ​ക്ക് ഞാ​യ​റാ​ഴ്ച ലോ​ക​ത്ത് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു, 246 പേ​ർ രോ​ഗ​ബാ​ധ​യി​ൽ മ​രി​ച്ചു.

നി​ല​വി​ൽ 80,300 പേ​രാ​ണ് രോ​ഗം ബാ​ധി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. ഇ​വ​രി​ൽ 5655 പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ഇ​ത് ആ​കെ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രു​ടെ ഏ​ഴു ശ​ത​മാ​നം വ​രും. ബാ​ക്കി​യു​ള്ള 74,645 പേ​രു​ടെ ആ​രോ​ഗ്യ​നി​ല​യി​ൽ നി​ല​വി​ൽ ആ​ശ​ങ്ക​പ്പെ​ടാ​നി​ല്ല. 156 രാ​ജ്യ​ങ്ങ​ളി​ലും നി​യ​ന്ത്ര​ണ മേ​ഖ​ല​ക​ളി​ലു​മാ​ണ് നി​ല​വി​ൽ കോ​വി​ഡ്-19 രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

ചൈ​ന​യി​ലാ​ണ് ഏ​റ്റ​വു​മ​ധി​കം കോ​വി​ഡ്-19 മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ച 80,849 പേ​രി​ൽ 3,199 പേ​ർ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി. 25 പു​തി​യ കേ​സു​ക​ളാ​ണ് ഞാ​യ​റാ​ഴ്ച റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. 10 പേ​ർ ഞാ​യ​റാ​ഴ്ച ചൈ​ന​യി​ൽ മ​രി​ച്ചു. 10,719 പേ​രാ​ണ് ഇ​പ്പോ​ൾ കോ​വി​ഡ്-19 ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​ത്. ബാ​ക്കി 66,931 പേ​ർ രോ​ഗ​മു​ക്തി നേ​ടി​ക്ക​ഴി​ഞ്ഞു.

ഇ​റ്റ​ലി​യാ​ണ് കൊ​റോ​ണ ബാ​ധ​യി​ൽ കു​തി​പ്പ് ന​ട​ത്തി​യ രാ​ജ്യം. 21,157 പേ​രാ​ണ് ഇ​വി​ടെ കോ​വി​ഡ്-19 ബാ​ധി​ച്ച​വ​ർ. ഇ​തി​ൽ 1441 പേ​ർ മ​രി​ച്ചു. 17,750 പേ​ർ രോ​ഗം ബാ​ധി​ച്ച് വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​റാ​നാ​ണ് പ​തി​നാ​യി​ര​ത്തി​നു​മേ​ൽ ആ​ളു​ക​ൾ രോ​ഗ​ബാ​ധി​ത​രാ​യ മ​റ്റൊ​രു രാ​ഷ്ട്രം. 13,938 പേ​ർ​ക്കാ​ണ് ഇ​വി​ടെ കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ച​ത്. 1209 കേ​സു​ക​ളും 113 മ​ര​ണ​ങ്ങ​ളും ഇ​റാ​നി​ൽ പു​തു​താ​യി റി​പ്പോ​ർ​ട്ട് ചെ​യ്തു. 724 പേ​രാ​ണ് ഇ​വി​ടെ മ​രി​ച്ചി​രി​ക്കു​ന്ന​ത്.

കോ​വി​ഡ്-19 ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ ദ​ക്ഷി​ണ കൊ​റി​യ പ​തി​നാ​യി​ര​ത്തോ​ട് അ​ടു​ക്കു​ന്നു. രോ​ഗം ബാ​ധി​ച്ച 8162 പേ​രി​ൽ 75 പേ​ർ മ​രി​ച്ചു​ക​ഴി​ഞ്ഞു. 76 കേ​സു​ക​ളും മൂ​ന്നു മ​ര​ണ​ങ്ങ​ളു​മാ​ണ് ഞാ​യ​റാ​ഴ്ച റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.

സ്വി​റ്റ്സ​ർ​ല​ൻ​ഡ്, സ്പെ​യി​ൻ, ജ​ർ​മ​നി എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ ഇ​തു​വ​രെ കോ​വി​ഡ്-19 നി​യ​ന്ത്രി​ക്കാ​നാ​യി​ട്ടി​ല്ല. സ്പെ​യി​നി​ൽ 1362, സ്വി​റ്റ്സ​ർ​ല​ൻ​ഡി​ൽ 842, ജ​ർ​മ​നി​യി​ൽ 827 എ​ന്നി​ങ്ങ​നെ​യാ​ണ് പു​തി​യ കേ​സു​ക​ളു​ടെ റി​പ്പോ​ർ​ട്ടിം​ഗ്. സ്പെ​യി​നി​ൽ ഞാ​യ​റാ​ഴ്ച മാ​ത്രം 95 പേ​ർ മ​രി​ച്ചു. 291 പേ​രാ​ണ് രാ​ജ്യ​ത്ത് ആ​കെ കോ​വി​ഡ്-129 ബാ​ധി​ച്ച് മ​രി​ച്ചി​രി​ക്കു​ന്ന​ത്.

നെ​ത​ർ​ല​ൻ​ഡ്സ് (പു​തി​യ കേ​സു​ക​ൾ-176, ആ​കെ- 1135), ബെ​ൽ​ജി​യം (പു​തി​യ കേ​സു​ക​ൾ-197, ആ​കെ- 886), ഓ​സ്ട്രി​യ ((പു​തി​യ കേ​സു​ക​ൾ-145, ആ​കെ- 800), മ​ലേ​ഷ്യ (പു​തി​യ കേ​സു​ക​ൾ-190, ആ​കെ- 48), നോ​ർ​വേ (പു​തി​യ കേ​സു​ക​ൾ-96, ആ​കെ- 1205) എ​ന്നി​വി​ട​ങ്ങ​ളി​ലും കോ​വി​ഡ്-19 രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ കു​തി​പ്പ് ദൃ​ശ്യ​മാ​ണ്.