കുവൈത്തിൽ എട്ടു പേർക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 112 ആയി. ഇവരിൽ തമിഴ്നാട് സ്വദേശിയാണ്.
നിലവിൽ 103 പേരാണു ചികിത്സയിലുള്ളത്. ഇതിൽ നാലുപേരുടെ നില ഗുരുതരമാണ്. 504 പേരാണു നിലവിൽ വിവിധ കേന്ദ്രങ്ങളിൽ നിരീക്ഷണത്തിൽ കഴിയുന്നത്.
കൊറോണ വൈറസ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന രണ്ടു പേർക്കൂടി രോഗവിമുക്തി നേടിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് വൈറസ് ബാധയിൽനിന്നു രോഗവിമുക്തി നേടിയവരുടെ എണ്ണം ഒന്‍പതായി.