+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​രി​ഭ്രാ​ന്തി വേ​ണ്ട; കൊ​റോ​ണ​യെ ഒ​റ്റ​ക്കെ​ട്ടാ​യി നേ​രി​ടാ​മെ​ന്ന് സാ​ർ​ക്ക് യോ​ഗ​ത്തി​ൽ മോ​ദി

കോ​വി​ഡ്19​യെ ഒ​റ്റ​ക്കെ​ട്ടാ​യി നേ​രി​ടാ​മെ​ന്നും പ​രി​ഭ്രാ​ന്തി വേ​ണ്ടെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി സാ​ർ​ക്ക് രാ​ജ്യ​ങ്ങ​ളു​ടെ യോ​ഗ​ത്തി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന
പ​രി​ഭ്രാ​ന്തി വേ​ണ്ട; കൊ​റോ​ണ​യെ ഒ​റ്റ​ക്കെ​ട്ടാ​യി നേ​രി​ടാ​മെ​ന്ന് സാ​ർ​ക്ക് യോ​ഗ​ത്തി​ൽ മോ​ദി
കോ​വി​ഡ്-19​യെ ഒ​റ്റ​ക്കെ​ട്ടാ​യി നേ​രി​ടാ​മെ​ന്നും പ​രി​ഭ്രാ​ന്തി വേ​ണ്ടെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി സാ​ർ​ക്ക് രാ​ജ്യ​ങ്ങ​ളു​ടെ യോ​ഗ​ത്തി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന കോ​വി​ഡ്-19​നെ മ​ഹാ​മാ​രി​യാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ത​ങ്ങ​ളു​ടെ രാ​ജ്യ​ത്ത് 150ൽ ​താ​ഴെ കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. കോ​വി​ഡി​നെ​തി​രെ കൂ​ടു​ത​ൽ ജാ​ഗ്ര​ത വേ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ്ര​ത്യേ​ക ഫ​ണ്ട് രൂ​പി​ക​രി​ക്കാ​മെ​ന്നും മോ​ദി അ​റി​യി​ച്ചു. ഇ​ന്ത്യ ഒ​രു കോ​ടി ഡോ​ള​ർ ന​ൽ​കു​മെ​ന്നും മോ​ദി കൂ​ട്ടി​ച്ചേ​ർ​ത്തു.

ലോ​കം മു​ഴു​വ​ൻ ഒ​രു വി​പ​ത്തി​നെ​തി​രെ പോ​രാ​ടു​മ്പോ​ൾ എ​ല്ലാ​വ​രും വ്യ​ത്യാ​സ​ങ്ങ​ൾ മ​റ​ന്ന് പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് ഭൂ​ട്ടാ​ൻ പ്ര​ധാ​ന​മ​ന്ത്രി ലോ​ട്ടെ ഷെ​റിം​ഗ് പ​റ​ഞ്ഞു. സൗ​ത്ത് ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ൾ കോ​വി​ഡ്-19നെ ​പ്ര​തി​രോ​ധി​ക്കാ​നു​ള്ള ആ​ശ​യ​ങ്ങ​ൾ പ​ങ്കു​വ​യ്ക്ക​​ണ​മെ​ന്ന് ശ്രീ​ല​ങ്ക​ൻ പ്ര​സി​ഡ​ന്‍റ് ര​ജ്പ​ക്സെ അ​ഭി​പ്രാ​യ​പ്പെ​ട്ടു.