+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ഴു​കി ഉ​പ​യോ​ഗി​ക്കാ​വു​ന്ന മാ​സ്കു​ക​ൾ സ​ജ്ജം; നി​ര്‍​മാ​ണം വി​യ്യൂ​ര്‍ ജ​യി​ല്‍ ഫാ​ക്ട​റി​യി​ല്‍

വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ക​ഴു​കി വൃ​ത്തി​യാ​ക്കി വീ​ണ്ടും ഉ​പ​യോ​ഗി​ക്കാ​വു​ന്ന തു​ണി മാ​സ്കു​ക​ൾ നി​ർ​മി​ക്കു​ന്നു. പ്ര​തി​ദി​നം 500ൽ ​പ​രം മാ​സ്കു​ക​ളാ​ണ് അ​ന്തേ​വാ​സി​ക​ൾ നി​ർ​മി​ക്കു​ന്ന​ത
ക​ഴു​കി ഉ​പ​യോ​ഗി​ക്കാ​വു​ന്ന മാ​സ്കു​ക​ൾ സ​ജ്ജം; നി​ര്‍​മാ​ണം വി​യ്യൂ​ര്‍ ജ​യി​ല്‍ ഫാ​ക്ട​റി​യി​ല്‍
വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ക​ഴു​കി വൃ​ത്തി​യാ​ക്കി വീ​ണ്ടും ഉ​പ​യോ​ഗി​ക്കാ​വു​ന്ന തു​ണി മാ​സ്കു​ക​ൾ നി​ർ​മി​ക്കു​ന്നു. പ്ര​തി​ദി​നം 500-ൽ ​പ​രം മാ​സ്കു​ക​ളാ​ണ് അ​ന്തേ​വാ​സി​ക​ൾ നി​ർ​മി​ക്കു​ന്ന​ത്.

നി​ല​വി​ലെ ത്രീ ​ല​യ​ർ സ​ർ​ജി​ക്ക​ൽ മാ​സ്കു​ക​ൾ കി​ട്ടാ​നി​ല്ലാ​ത്ത അ​വ​സ്ഥ​യ​ണ്ടാ​കു​ക​യും ഉ​ള്ള​തി​ന് കൊ​ള്ള​വി​ല ഈ​ടാ​ക്കു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് സ​ർ​ക്കാ​രി​ന്‍റെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ലി​ൽ സം​സ്ഥാ​ന​ത്തെ മൂ​ന്നു സെ​ൻ​ട്ര​ൽ ജ​യി​ലു​ക​ളി​ൽ തു​ണി മാ​സ്ക് നി​ർ​മാ​ണം തു​ട​ങ്ങി​യ​ത്.

ആ​റു മ​ണി​ക്കൂ​ർ ഉ​പ​യോ​ഗി​ച്ച​ശേ​ഷം സോ​പ്പി​ട്ടു ന​ന്നാ​യി ക​ഴു​കി വെ​യി​ല​ത്തു​ണ​ക്കി​യും ഇ​സ്തി​രി​യി​ട്ടും മാ​സ്ക് വീ​ണ്ടും ഉ​പ​യോ​ഗി​ക്കാം. ഓ​രോ ത​വ​ണ​യും സോ​പ്പ് ഉ​പ​യോ​ഗി​ച്ച് ക​ഴു​കി വെ​യി​ല​ത്തു ഉ​ണ​ക്കി​യ ശേ​ഷ​മോ, ഇ​സ്തി​രി​യി​ട്ട ശേ​ഷ​മോ മാ​ത്ര​മേ ഇ​ത് ഉ​പ​യോ​ഗി​ക്കാ​വു.

വി​പ​ണി​യി​ലെ​ത്തു​ന്പോ​ൾ 12 രൂ​പ​ക്ക് ഈ ​മാ​സ്കു​ക​ൾ ല​ഭി​ക്കും. എ​ൻ 95 മാ​സ്ക്, ത്രീ ​ല​യ​ർ സ​ർ​ജി​ക്ക​ൽ മാ​സ്ക് എ​ന്നി​ങ്ങ​നെ ര​ണ്ടു​ത​രം മാ​സ്കു​ക​ളാ​ണു നി​ല​വി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. എ​ൻ 95 മാ​സ്ക്ക് കോ​വി​ഡ് 19 ബാ​ധി​ച്ച​വ​ർ​ക്കും അ​വ​രെ പ​രി​ച​രി​ക്കു​ന്ന​വ​ർ​ക്കു​മാ​ണ് അ​വ​ശ്യം.

ഈ ​ര​ണ്ടു മാ​സ്ക്കു​ക​ളും കി​ട്ടാ​നി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണു തു​ണി മാ​സ്ക്കു​ക​ൾ ഉ​പ​യോ​ഗി​ക്കാം എ​ന്നു വി​ദ​ഗ്ധ​ർ നി​ർ​ദേ​ശി​ച്ച​ത്. ഇ​തോ​ടെ​യാ​ണ് തു​ണി മാ​സ്കി​ന് മാ​തൃ​ക​യു​ണ്ടാ​ക്കി നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്.

വി​യ്യൂ​ർ ജ​യി​ലി​ൽ ര​ണ്ടു ത​ര​ത്തി​ൽ പെ​ട്ട മാ​സ്കു​ക​ളാ​ണ് നി​ർ​മ്മി​ക്കു​ന്ന​ത്. പു​ന​രു​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്ന തു​ണി​യി​ൽ നി​ർ​മി​ച്ച മാ​സ്ക്കും ഒ​റ്റ ത​വ​ണ ഉ​പ​യോ​ഗി​ക്കാ​വു​ന്ന മാ​സ്കു​ക​ളും. ഇ​വ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും സ​മാ​ന മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്കും കൈ​മാ​റും. ഒ​റ്റ ത​വ​ണ ഉ​പ​യോ​ഗി​ക്കാ​വു​ന്ന മാ​സ്കു​ക​ൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ല​ഭ്യ​മാ​ക്കു​മെ​ന്നും വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ൽ സൂ​പ്ര​ണ്ട് നി​മ​ലാ​ന​ന്ദ​ൻ നാ​യ​ർ അ​റി​യി​ച്ചു.