കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തിൽ കെഎസ്ആർടിസിക്ക് പ്രതിദിനം ഒന്നരക്കോടി രൂപയുടെ വരുമാനക്കുറവ് ഉണ്ടാകുന്നുവെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ. മൂന്നും നാലും യാത്രക്കാർ മാത്രമുള്ള ട്രിപ്പുകൾ വെട്ടിക്കുറയ്ക്കാൻ നിർദേശം നൽകിയെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ ചെക്ക്പോസ്റ്റുകളിൽ നടക്കുന്ന പരിശോധന രാത്രിയിലും തുടരും. കെഎസ്ആർടിസിക്ക് ഉണ്ടാകുന്ന വരുമാന കുറവ് അടുത്തമാസം ജീവനക്കാർക്ക് ശന്പളം നൽകുന്നതിനെ ബാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.