+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ര​ണ്ടു​പേ​ർ​ക്കു കൂ​ടി കോ​വി​ഡ്-19; ഒ​രാ​ൾ സ്പെ​യി​നി​ൽ​നി​ന്ന് മ​ട​ങ്ങി​വ​ന്ന ഡോ​ക്ട​ർ

കേ​ര​ള​ത്തി​ൽ ര​ണ്ടു പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്19 സ്ഥി​രീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി കെ.​കെ. ശൈ​ല​ജ അ​റി​യി​ച്ചു. മൂ​ന്നാ​റി​ൽ റി​സോ​ർ​ട്ടി​ൽ താ​മ​സി​ച്ച യു​കെ സ്വ​ദേ​ശി​യാ​ണ് ഒ​ന്നാ
ര​ണ്ടു​പേ​ർ​ക്കു കൂ​ടി കോ​വി​ഡ്-19; ഒ​രാ​ൾ സ്പെ​യി​നി​ൽ​നി​ന്ന് മ​ട​ങ്ങി​വ​ന്ന ഡോ​ക്ട​ർ
കേ​ര​ള​ത്തി​ൽ ര​ണ്ടു പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി കെ.​കെ. ശൈ​ല​ജ അ​റി​യി​ച്ചു. മൂ​ന്നാ​റി​ൽ റി​സോ​ർ​ട്ടി​ൽ താ​മ​സി​ച്ച യു​കെ സ്വ​ദേ​ശി​യാ​ണ് ഒ​ന്നാ​മ​ത്തെ​യാ​ൾ. ഇ​ദ്ദേ​ഹം ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ളേ​ജ് ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ൽ ഇ​പ്പോ​ൾ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

തി​രു​വ​ന​ന്ത​പു​ര​ത്താ​ണ് ര​ണ്ടാ​മ​ത്തെ കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ച​ത്. സ്പെ​യി​നി​ൽ പ​ഠ​നാ​വ​ശ്യ​ത്തി​നു​പോ​യി മ​ട​ങ്ങി​വ​ന്ന ഒ​രു ഡോ​ക്ട​റാ​ണ് ഇ​യാ​ൾ. ഇ​ദ്ദേ​ഹം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

ഇ​തോ​ടെ കേ​ര​ള​ത്തി​ൽ ഇ​തു​വ​രെ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 24 ആ​യി. അ​തി​ൽ മൂ​ന്നു പേ​ർ ആ​ദ്യ​ഘ​ട്ട​ത്തി​ൽ രോ​ഗ​മു​ക്തി നേ​ടി​യി​രു​ന്നു. നി​ല​വി​ൽ 21 പേ​രാ​ണ് വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ള്ള​തെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

141 ലോ​ക രാ​ജ്യ​ങ്ങ​ളി​ലാ​ണ് കോ​വി​ഡ്-19 പ​ട​ർ​ന്നു​പി​ടി​ച്ചി​ട്ടു​ള്ള​ത്. കേ​ര​ള​ത്തി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 10,944 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​വ​രി​ൽ 10,655 പേ​ർ വീ​ടു​ക​ളി​ലും, 289 പേ​ർ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള 2147 വ്യ​ക്തി​ക​ളു​ടെ സാ​ന്പി​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ 1514 സാ​ന്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റി​വ് ആ​ണെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.