കോവിഡ്-19 ബാധിതനായ ബ്രിട്ടീഷ് പൗരനും സംഘവും മൂന്നാറിൽനിന്ന് അധികൃതരുടെ കണ്ണ് വെട്ടിച്ച് കടന്ന് കളഞ്ഞ പശ്ചാത്തലത്തിൽ റിസോർട്ടുകളിലേയും ഹോംസ്റ്റേകളിലേയും വിദേശബുക്കിംഗ് നിർത്തിവയ്ക്കും. മൂന്നാറിലെ ഹോംസ്റ്റേകൾ പരിശോധിച്ച് പട്ടിക തയാറാക്കാനും ജില്ലാ ഭരണകൂടം തീരുമാനമാനിച്ചു. ഇത് ലംഘിക്കുന്ന റിസോർട്ടുകൾക്കും ഹോം സ്റ്റേകൾക്കുമെതിരെ നടപടി സ്വീകരിക്കും.
സഞ്ചാരികൾ കൂടുതലെത്തുന്ന ആനച്ചാലിലും പള്ളിവാസലിലും ചിന്നക്കനാലിലും അധികൃതർ അടിയന്തരയോഗം ചേർന്ന് നിലവിലെ സാഹചര്യങ്ങൾ വിലയിരുത്താനും തീരുമാനമായി.
സ്വകാര്യ ട്രാവൽ ഏജന്റിന്റെ ഒത്താശയോടെയാണ് വിദേശികൾ മൂന്നാറിൽനിന്നും കടന്നതെന്നാണ് ജില്ലാ ഭരണകൂടത്തിനും പോലീസിനും ലഭിച്ച വിവരം. ഇതോടെയാണ് അധികൃതർ ശക്തമായ നടപടികൾ സ്വീകരിച്ചത്.