കോവിഡ്-19 ബാധിതനായിരിക്കെ കൊച്ചിയില്‍ നിന്ന് ദുബായിലേക്ക് പോകാന്‍ ശ്രമിച്ച ബ്രിട്ടീഷ് പൗരനെയും ഭാര്യയേയും ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. കളമശേരി മെഡിക്കല്‍ കോളജിലെ ഐസോലേഷന് വാര്‍ഡിലേക്കാണ് ഇരുവരെയും മാറ്റിയത്.
ബ്രിട്ടീഷ് പൗരൻ ഉൾപ്പെടെ 19 പേരടങ്ങുന്ന സംഘം കഴിഞ്ഞയാഴ്ചയാണ് മൂന്നാറിലെത്തിയത്. കൊറോണ സംശയത്തെ തുടർന്ന് ഇവർ നിരീക്ഷണത്തിലായിരുന്നു. ഇതിനിടെയാണ് ഇവർ കൊച്ചി വിമാനത്താവളം വഴി കടന്നു കളയാൻ ശ്രമിച്ചത്.
ബ്രീട്ടീഷ് പൗരൻ എമിറേറ്റ്സ് വിമാനത്തിനുള്ളിൽ കയറിയശേഷമാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് ഇയാൾക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതായുള്ള റിപ്പോർട്ട് ലഭിച്ചത്. ഉടൻതന്നെ അധികൃതർ വിമാനത്താവളത്തിലേക്ക് വിവരം കൈമാറുകയും തടയുകയും ചെയ്തു.