ബ്രിട്ടീഷ് പൗരന് കോവിഡ്-19 സ്ഥിരീകരിച്ചതിനു പിന്നാലെ മൂന്നാറിൽ കർശന ജാഗ്രതാ നിർദേശം. വിദേശികൾ താമസിച്ചിരുന്ന കെടിഡിസി ടീ കൗണ്ടി ഹോട്ടല്‍ അടച്ചു. മന്ത്രി എം.എം മണിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരുകയാണ്.
ബ്രിട്ടീഷ് പൗരൻ ഉൾപ്പെടെ 19 പേരടങ്ങുന്ന സംഘം കഴിഞ്ഞയാഴ്ചയാണ് മൂന്നാറിലെത്തിയത്. കൊറോണ സംശയത്തെ തുടർന്ന് ഇവർ നിരീക്ഷണത്തിലായിരുന്നു. ഇതിനിടെയാണ് ഇവർ കൊച്ചി വിമാനത്താവളം വഴി കടന്നു കളയാൻ ശ്രമിച്ചത്.
ബ്രീട്ടീഷ് പൗരൻ എമിറേറ്റ്സ് വിമാനത്തിനുള്ളിൽ കയറിയശേഷമാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് ഇയാൾക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതായുള്ള റിപ്പോർട്ട് ലഭിച്ചത്. ഉടൻതന്നെ അധികൃതർ വിമാനത്താവളത്തിലേക്ക് വിവരം കൈമാറുകയും തടയുകയും ചെയ്തു.