കോവിഡ്-19 വൈറസിനെ തുടർന്ന് തലസ്ഥാനത്ത് ചികിത്സയിലുള്ള ഇറ്റലി സ്വദേശിയുടെ റൂട്ട് മാപ്പ് തയാറാക്കുന്നു. ഇയാളുടെ റൂട്ട് മാപ്പ് തയാറാക്കുന്നതിൽ വലിയ വെല്ലുവിളിയാണ് ആരോഗ്യവകുപ്പ് നേരിടുന്നത്.
ഇറ്റാലിയൻ സ്വദേശിയിൽനിന്ന് പൂർണമായും വിവരങ്ങൾ അറിയാനായിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. ഇതേതുടർന്ന് ഇറ്റാലിയൻ ഭാഷ അറിയുന്നവരെ തേടി ആരോഗ്യവകുപ്പ് രംഗത്തെത്തിയിട്ടുണ്ട്.
രോഗം ലക്ഷണങ്ങൾ ഉണ്ടായ ശേഷവും ഇറ്റാലിയന്‍ പൗരൻ പല മേഖലകളിൽ പോയിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. കഴിഞ്ഞമാസം 27ന് നാട്ടിലെത്തിയ ഇയാൾ വർക്കലയിലെ റിസോർട്ടിലാണ് താമസിച്ചിരുന്നത്.