+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ്-19: ഇ​റാ​നി​ൽ നി​ന്ന് 234 ഇ​ന്ത്യ​ക്കാ​രെ കൂ​ടി നാ​ട്ടി​ലെ​ത്തി​ച്ചു

കോ​വി​ഡ്19 പ​ട​ർ​ന്നു​പി​ടി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ തി​രി​ച്ചെ​ത്താ​ൻ ക​ഴി​യാ​തെ ഇ​റാ​നി​ൽ കു​ടു​ങ്ങി​യ ഇ​ന്ത്യ​ക്കാ​രു​ടെ മൂ​ന്നാ​മ​ത്തെ സം​ഘ​ത്തെ നാ​ട്ടി​ലെ​ത്തി​ച്ചു. 131 വി​ദ്യാ​ർ​ഥി​ക​ളും 103 തീ​ർ
കോ​വി​ഡ്-19: ഇ​റാ​നി​ൽ നി​ന്ന് 234 ഇ​ന്ത്യ​ക്കാ​രെ കൂ​ടി നാ​ട്ടി​ലെ​ത്തി​ച്ചു
കോ​വി​ഡ്-19 പ​ട​ർ​ന്നു​പി​ടി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ തി​രി​ച്ചെ​ത്താ​ൻ ക​ഴി​യാ​തെ ഇ​റാ​നി​ൽ കു​ടു​ങ്ങി​യ ഇ​ന്ത്യ​ക്കാ​രു​ടെ മൂ​ന്നാ​മ​ത്തെ സം​ഘ​ത്തെ നാ​ട്ടി​ലെ​ത്തി​ച്ചു. 131 വി​ദ്യാ​ർ​ഥി​ക​ളും 103 തീ​ർ​ഥാ​ട​ക​രും അ​ട​ങ്ങു​ന്ന 234 പേ​ര‌​ട​ങ്ങു​ന്ന സം​ഘ​മാ​ണ് രാ​വി​ലെ തി​രി​ച്ചെ​ത്തി​യ​തെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ അ​റി​യി​ച്ചു.

44 ഇ​ന്ത്യ​ൻ തീ​ർ​ഥാ​ട​ക​രു​ടെ ര​ണ്ടാ​മ​ത്തെ സം​ഘ​ത്തെ വെ​ള്ളി​യാ​ഴ്ച ഇ​റാ​നി​ൽ​നി​ന്നും ഇ​ന്ത്യ​യി​ൽ എ​ത്തി​ച്ചി​രു​ന്നു. കൊ​റോ​ണ വൈ​റ​സ് ഏ​റ്റ​വും കൂ​ടു​ത​ൽ ബാ​ധി​ക്ക​പ്പെ​ട്ട രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​ണ് ഇ​റാ​ൻ. അ​വി​ടെ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന ഇ​ന്ത്യ​ക്കാ​രെ തി​രി​കെ കൊ​ണ്ടു​വ​രാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ര​ന്ത​രം പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​ണ്.