+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്പാ​നി​ഷ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഭാ​ര്യ​ക്കും കൊ​റോ​ണ; ഔ​ദ്യോ​ഗി​ക വ​സ​തി​യി​ൽ ഐ​സൊ​ലേ​ഷ​നി​ൽ

സ്പെ​യി​ന്‍ പ്ര​ധാ​ന​മ​ന്ത്രി പെ​ട്രോ സാ​ഞ്ച​സി​ന്‍റെ ഭാ​ര്യ ബെ​ഗോ​ണ ഗോ​മ​സി​ന് കോ​വി​ഡ്19 രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ബെ​ഗോ​ണ​യു​ടെ കൊ​റോ​ണ വൈ​റ​സ് പ​രി​ശോ​ധ​ന ഫ​ലം പോ​സി​റ്റീ​വാ​ണ്. ആ​രോ​ഗ്യ​ മ​ന്ത്രാ
സ്പാ​നി​ഷ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഭാ​ര്യ​ക്കും കൊ​റോ​ണ; ഔ​ദ്യോ​ഗി​ക വ​സ​തി​യി​ൽ ഐ​സൊ​ലേ​ഷ​നി​ൽ
സ്പെ​യി​ന്‍ പ്ര​ധാ​ന​മ​ന്ത്രി പെ​ട്രോ സാ​ഞ്ച​സി​ന്‍റെ ഭാ​ര്യ ബെ​ഗോ​ണ ഗോ​മ​സി​ന് കോ​വി​ഡ്-19 രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ബെ​ഗോ​ണ​യു​ടെ കൊ​റോ​ണ വൈ​റ​സ് പ​രി​ശോ​ധ​ന ഫ​ലം പോ​സി​റ്റീ​വാ​ണ്. ആ​രോ​ഗ്യ​ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ച് പ്ര​ധാ​ന​മ​ന്ത്രി​യും ഭാ​ര്യ​യും ഔ​ദ്യോ​ഗി​ക വ​സ​തി​യി​ൽ ത​ന്നെ ക​ഴി​യു​ക​യാ​ണ്. ഇ​രു​വ​രു​ടെ​യും ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു.

ഇ​റ്റ​ലി​ക്ക് ശേ​ഷം ഏ​റ്റ​വും കൂ​ടു​ത​ല്‍ കൊ​റോ​ണ മ​ര​ണ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത ര​ണ്ടാ​മ​ത്തെ യൂ​റോ​പ്യ​ന്‍ രാ​ജ്യ​മാ​ണ് സ്‌​പെ​യി​ന്‍. സ്‌​പെ​യി​നി​ല്‍ വൈ​റ​സ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 191 ആ​യി ഉ​യ​ര്‍​ന്നു. ഇ​തു​വ​രെ 6,300ലേ​റെ പേ​ര്‍​ക്കാ​ണ് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച മാ​ത്രം 1,800 കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

വൈ​റ​സ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സ്‌​പെ​യി​നി​ല്‍ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ് സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നോ ജോ​ലി​ക്കോ അ​ല്ലാ​തെ വീ​ടു വി​ട്ടി​റ​ങ്ങ​രു​തെ​ന്നാ​ണ് സ​ർ​ക്കാ​രി​ന്‍റെ ക​ർ​ശ​ന നി​ർ​ദേ​ശം.