+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെഎസ്ഡിപിയിൽ സാനിറ്റൈസർ ഉത്പാദനം തുടങ്ങി

കോ​വി​ഡ്19 ഭീ​തി പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ശ​ക്ത​മാ​യ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു സ​ഹാ​യ​ക​മാ​കു​ന്ന സാ​നി​റ്റൈ​സ​റി​ന്‍റെ നി​ർ​മാ​ണം പൊ​തു​മേ​ഖ​ല​യി​ലെ മ​രു​ന്നു നി​ർ​മാ​ണ സ്ഥാ​പ​ന​മാ
കെഎസ്ഡിപിയിൽ സാനിറ്റൈസർ ഉത്പാദനം തുടങ്ങി
കോ​വി​ഡ്-19 ഭീ​തി പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ശ​ക്ത​മാ​യ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു സ​ഹാ​യ​ക​മാ​കു​ന്ന സാ​നി​റ്റൈ​സ​റി​ന്‍റെ നി​ർ​മാ​ണം പൊ​തു​മേ​ഖ​ല​യി​ലെ മ​രു​ന്നു നി​ർ​മാ​ണ സ്ഥാ​പ​ന​മാ​യ കെ​എ​സ്ഡി​പി​യി​ൽ ആ​രം​ഭി​ച്ചു.

ലോ​കാ​രോ​ഗ്യ സം​ഘ​ട​ന നി​ഷ്ക​ർ​ഷി​ച്ചി​ട്ടു​ള്ള ഫോ​ർ​മു​ല അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യു​ള്ള സാ​നി​റ്റൈ​സ​ർ ഉ​ത്പാ​ദ​നം വെ​ള്ളി​യാ​ഴ്ച മു​ത​ലാ​ണ് ആ​രം​ഭി​ച്ച​തെ​ന്നു ചെ​യ​ർ​മാ​ൻ സി.​ബി. ച​ന്ദ്ര​ബാ​ബു​വും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ എ​സ്. ശ്യാ​മ​ള​യും അ​റി​യി​ച്ചു. ഇ​തി​ന​കം 500 മി​ല്ലി​ലി​റ്റ​ർ അ​ള​വി​ലു​ള്ള 2,000 യൂ​ണി​റ്റ് തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം ജി​ല്ല​ക​ളി​ൽ കെ​എം​എ​സ്‌​സി​എ​ൽ മു​ഖേ​ന എ​ത്തി​ച്ചു.

ഒ​രു ല​ക്ഷം യൂ​ണി​റ്റ് ഉ​ത്പാ​ദി​പ്പി​ച്ചു ന​ല്കു​ന്ന​തി​നാ​ണ് മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. പു​റം മാ​ർ​ക്ക​റ്റി​ൽ 500 രൂ​പ​യി​ല​ധി​കം വി​ല​വ​രു​ന്ന സാ​നി​റ്റൈ​സ​ർ കെ​എ​സ്ഡി​പി 125 രൂ​പ​യ്ക്കാ​ണ് ന​ല്കു​ന്ന​ത്. ഇ​തി​നു പു​റ​മേ കെ​എ​സ്ഇ​ബി, കെ​എ​സ്ആ​ർ​ടി​സി, സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ എ​ന്നീ മേ​ഖ​ല​ക​ളി​ൽ നി​ന്നു സാ​നി​റ്റൈ​സ​ർ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.