+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​​​എ​​​സി​​​ൽ ആരോഗ്യ അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ: ഇന്ന് പ്രാർഥനാദിനം

കൊ​റോ​ണ​യെ നേ​രി​ടാ​ൻ യു​എ​സി​ൽ ആരോഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു. ഫെ​ഡ​റ​ൽ സ​ർ​ക്കാ​രി​ന്‍റെ മു​ഴു​വ​ൻ ശ​ക്തി​യും രോ​ഗ​പ്ര​തി​രോ​ധ​ത്തി​ലേ​ക്ക് കേ​ന്ദ്രീ​ക​രി​ക്കു​ന്ന​തി​നാ​ണി​തെ​ന്ന് വൈ​റ
യു​​​എ​​​സി​​​ൽ ആരോഗ്യ അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ: ഇന്ന് പ്രാർഥനാദിനം
കൊ​റോ​ണ​യെ നേ​രി​ടാ​ൻ യു​എ​സി​ൽ ആരോഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു. ഫെ​ഡ​റ​ൽ സ​ർ​ക്കാ​രി​ന്‍റെ മു​ഴു​വ​ൻ ശ​ക്തി​യും രോ​ഗ​പ്ര​തി​രോ​ധ​ത്തി​ലേ​ക്ക് കേ​ന്ദ്രീ​ക​രി​ക്കു​ന്ന​തി​നാ​ണി​തെ​ന്ന് വൈ​റ്റ് ഹൗ​സി​ൽ നി​ന്നു​ള്ള പ്ര​സ്താ​വ​ന​യി​ൽ യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് പ​റ​ഞ്ഞു.

ഇ​ന്ന് ദേ​ശീ​യ പ്രാ​ർ​ഥ​നാ​ദി​നമായിആ​ച​രി​ക്കും. രോ​ഗ​ത്തെ നേ​രി​ടാ​ൻ 5000 കോ​ടി ഡോ​ള​ർ സാ​ന്പ​ത്തി​ക​സ​ഹാ​യ​വും പ്ര​സി​ഡ​ന്‍റ് പ്ര​ഖ്യാ​പി​ച്ചു. സൗ​ജ​ന്യ​പ​രി​ശോ​ധ​ന​യും ശ​ന്പ​ള​ത്തോ​ടു​കൂ​ടി​യു​ള്ള അ​വ​ധി​യും ഉ​ൾ​പ്പെ​ടെ ര​ക്ഷാ​പാ​ക്കേ​ജു​ക​ൾ​ക്കും ജ​ന​പ്ര​തി​നി​ധി​സ​ഭ അ​നു​മ​തി ന​ൽ​കി.
അ​ടു​ത്ത എ​ട്ട് ആ​ഴ്ച രാ​ജ്യ​ത്തി​ന് അ​തീ​വ നി​ർ​ണാ​യ​ക​മാ​ണെ​ന്നും ട്രം​പി​ന്‍റെ പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു. രോ​ഗ​ബാ​ധ​യെ നേ​രി​ടാ​ൻ കൂ​ടു​ത​ൽ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കും.

സ്വ​കാ​ര്യ​മേ​ഖ​ല​യു​മാ​യി സ​ഹ​ക​രി​ച്ചാ​യി​രി​ക്കും പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ-​പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു. ഏ​താ​നും സം​സ്ഥാ​ന​ങ്ങ​ൾ ഇ​തി​ന​കം പ്രാ​ദേ​ശി​ക ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഏ​റ്റ​വും ഒ​ടു​വി​ലാ​യി ന്യൂ​യോ​ർ​ക്ക് ഗ​വ​ർ​ണ​റും ക​ഴി​ഞ്ഞ​ദി​വ​സം അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു.

നി​ര​വ​ധി സം​സ്ഥാ​ന​ങ്ങ​ളി​ൽ സ്കൂ​ളു​ക​ൾ അ​ട​ച്ചി​രി​ക്കു​ക​യാ​ണ്. രോ​ഗ​ത്തി​ന്‍റെ ഇ​പ്പോ​ഴ​ത്തെ പ്ര​ഭ​വ​കേ​ന്ദ്രം യൂ​റോ​പ്പാ​ണെ​ന്ന ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന​യു​ടെ വി​ല​യി​രു​ത്ത​ലു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ യൂ​റോ​പ്പി​ൽ നി​ന്നു​ള്ള​വ​ർ​ക്ക് പ്ര​വേ​ശ​നാ​നു​മ​തി ത​ട​ഞ്ഞു.