ചൈനയിലെ വുഹാനിൽ നാലുപേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ഡിസംബറിൽ വുഹാനിലാണ്, ലോകത്താദ്യായി കൊറോണ വൈറസ് കണ്ടെത്തിയത്.
ശനിയാഴ്ച പുതുതായി 11 പേർക്ക് രോഗബാധ സ്ഥിരീകരിച്ചുവെന്നും ഇതിൽ ഭൂരിഭാഗവും അന്യരാജ്യങ്ങളിൽനിന്നെത്തിയതാണെന്നും ചൈനീസ് ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഷാംങ്ഹായിയിൽ നാലുപേരിലും ഗ്വാൻഷുവിൽ രണ്ടുപേരിലും ബെയ്ജിംഗിൽ ഒരാളിലുമാണു പുതുതായി രോഗം കണ്ടെത്തിയത്. ഇവരെല്ലാം വിദേശത്തുനിന്നും ചൈനയിലെത്തിയവരാണ്.
അതിശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും രോഗബാധിതർ രാജ്യത്ത് എത്തിയത് ആശങ്ക ഉയർന്നിട്ടുണ്ട്. ചൈനയിൽ ഇതുവരെ 3,189 പേരാണു കൊറോണ ബാധിച്ചു മരിച്ചത്. 81,000 പേരിൽ രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തു.