+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൈ ​ക​ഴു​കൂ, കോ​വി​ഡ് 19നെ ​ ശ​ക്ത​മാ​യി പ്ര​തി​രോ​ധി​ക്കൂ

വ​​​ള​​​രെ ചെ​​​റി​​​യ കാ​​​ര്യ​​​ങ്ങ​​​ള്‍ ശ്ര​​​ദ്ധി​​​ച്ചാ​​​ല്‍ ത​​​ന്നെ കോ​​​വി​​​ഡ് 19 എ​​​ന്ന ലോ​​​ക മ​​​ഹാ​​​മാ​​​രി​​​യെ ഒ​​​രു​​​പ​​​രി​​​ധി​​​വ​​​രെ ത​​​ട​​​യാ​​​നാ​​​കു​​​മെ​​​ന്ന് ആ​​​രോ​
കൈ ​ക​ഴു​കൂ, കോ​വി​ഡ് 19നെ ​ ശ​ക്ത​മാ​യി പ്ര​തി​രോ​ധി​ക്കൂ
വ​​​ള​​​രെ ചെ​​​റി​​​യ കാ​​​ര്യ​​​ങ്ങ​​​ള്‍ ശ്ര​​​ദ്ധി​​​ച്ചാ​​​ല്‍ ത​​​ന്നെ കോ​​​വി​​​ഡ് 19 എ​​​ന്ന ലോ​​​ക മ​​​ഹാ​​​മാ​​​രി​​​യെ ഒ​​​രു​​​പ​​​രി​​​ധി​​​വ​​​രെ ത​​​ട​​​യാ​​​നാ​​​കു​​​മെ​​​ന്ന് ആ​​​രോ​​​ഗ്യ മ​​​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ.

കോ​​​വി​​​ഡ് 19 രോ​​​ഗ​​​ബാ​​​ധി​​​ത പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ല്‍നി​​​ന്നും വ​​​ന്ന​​​വ​​​രോ​​​ട് സ​​​മ്പ​​​ര്‍​ക്കം പു​​​ല​​​ര്‍​ത്താ​​​തി​​​രി​​​ക്കു​​​ക, ആ​​​ലിം​​​ഗ​​​നം അ​​​ല്ലെ​​​ങ്കി​​​ല്‍ ഹ​​​സ്ത​​​ദാ​​​നം പോ​​​ലെ സ്പ​​​ര്‍​ശി​​​ച്ചു കൊ​​​ണ്ടു​​​ള്ള സാ​​​മൂ​​​ഹി​​​ക ആ​​​ശം​​​സ​​​ക​​​ള്‍ ഒ​​​ഴി​​​വാ​​​ക്കു​​​ക, മു​​​ഖം, മൂ​​​ക്ക്, ക​​​ണ്ണു​​​ക​​​ള്‍ എ​​​ന്നി​​​വ സ്പ​​​ര്‍​ശി​​​ക്കു​​​ന്ന​​​ത് ഒ​​​ഴി​​​വാ​​​ക്കു​​​ക, തു​​​മ്മു​​​മ്പോ​​​ഴും ചു​​​മ​​​യ്ക്കു​​​മ്പോ​​​ഴും വാ​​​യും മൂ​​​ക്കും തൂ​​​വാ​​​ല കൊ​​​ണ്ട് മൂ​​​ടു​​​ക, ഇ​​​ട​​​യ്ക്കി​​​ടെ കൈ​​​ക​​​ള്‍ സോ​​​പ്പും, വെ​​​ള​​​ള​​​വും ഉ​​​പ​​​യോ​​​ഗി​​​ച്ച് ക​​​ഴു​​​ക എ​​​ന്നി​​​വ​​​യാ​​​ണ് ശ്ര​​​ദ്ധി​​​ക്കേ​​​ണ്ട കാ​​​ര്യ​​​ങ്ങ​​​ളെ​​​ന്ന് മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.

ഇ​​​തി​​​ലേ​​​റ്റ​​​വും പ്ര​​​ധാ​​​ന​​​മാ​​​ണ് കൈ ​​​ക​​​ഴു​​​ക​​​ല്‍. ന​​​മ്മ​​​ളെ​​​ല്ലാ​​​വ​​​രും കൈ​​​ക​​​ഴു​​​കാ​​​റു​​​ണ്ടെ​​​ങ്കി​​​ലും ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി കൈ​​​ക​​​ഴു​​​കാ​​​ത്ത​​​തു കൊ​​​ണ്ടാ​​​ണ് വ​​​ള​​​രെ ഗു​​​രു​​​തര​​​മാ​​​യ ആ​​​രോ​​​ഗ്യ പ്ര​​​ശ്ന​​​ങ്ങ​​​ളും ഉ​​​ണ്ടാ​​​ക്കു​​​ന്ന​​​ത്. സോ​​​പ്പും വെ​​​ള്ള​​​വും കൊ​​​ണ്ട് 20 സെ​​​ക്ക​​​ൻ​​​ഡ് കൊ​​​ണ്ട് ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി കൈ​​​ക​​​ഴു​​​ക​​​ലി​​​ലൂ​​​ടെ കൊ​​​റോ​​​ണ ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള വി​​​വി​​​ധ പ​​​ക​​​ര്‍​ച്ച വ്യാ​​​ധി​​​ക​​​ളി​​​ല്‍ നി​​​ന്നും മു​​​ക്തി നേ​​​ടാ​​​വു​​​ന്ന​​​താ​​​ണ്.

ഇ​​​ങ്ങ​​​നെ സോ​​​പ്പു​​​പ​​​യോ​​​ഗി​​​ച്ച് കൈ​​​ക​​​ഴു​​​കു​​​ന്ന​​​തി​​​ലൂ​​​ടെ അ​​​ണു​​​ബാ​​​ധ പ​​​ക​​​രു​​​ന്ന​​​ത് വ​​​ള​​​രെ​​​യ​​​ധി​​​കം നി​​​യ​​​ന്ത്രി​​​ക്കാ​​​ന്‍ സാ​​​ധി​​​ക്കും. ശ്വാ​​​സ​​​കേ​​​ശം, ഉ​​​ദ​​​രം, ക​​​ണ്ണ്, ത്വ​​​ക്ക് എ​​​ന്നി​​​വ​​​യി​​​ലു​​​ണ്ടാ​​​കു​​​ന്ന അ​​​ണു​​​ബാ​​​ധ​​​ക​​​ള്‍ ഉ​​​ദാ​​​ഹ​​​ര​​​ണ​​​മാ​​​ണ്. ന്യൂ​​​മോ​​​ണി​​​യ, വ​​​യ​​​റി​​​ള​​​ക്കം, ചെ​​​ങ്ക​​​ണ്ണ് വി​​​വി​​​ധ​​​ത​​​രം ത്വ​​​ക്ക് രോ​​​ഗ​​​ങ്ങ​​​ള്‍ തു​​​ട​​​ങ്ങി​​​യ​​​വ വ​​​ള​​​രെ​​​യ​​​ധി​​​കം കു​​​റ​​​യ്ക്കു​​​വാ​​​ന്‍ ഇ​​​തി​​​ലൂ​​​ടെ സാ​​​ധി​​​ക്കും. കൈ​​​ക​​​ള്‍ ക​​​ഴു​​​കാ​​​തെ ഒ​​​രി​​​ക്ക​​​ലും മു​​​ഖം, മൂ​​​ക്ക്, വാ​​​യ്, ക​​​ണ്ണ് എ​​​ന്നി​​​വ സ്പ​​​ര്‍​ശി​​​ക്ക​​​രു​​​ത്.

എ​​​ങ്ങ​​​നെ കൈ ​​​ക​​​ഴു​​​ക​​​ണം?

വെ​​​ള്ളം കൊ​​​ണ്ട് മാ​​​ത്രം ക​​​ഴു​​​കി​​​യാ​​​ല്‍ കൈ​​​ക​​​ള്‍ ശു​​​ദ്ധ​​​മാ​​​കു​​​ക​​​യി​​​ല്ല. അ​​​തി​​​നാ​​​ല്‍ സോ​​​പ്പ് കൊ​​​ണ്ട് കൈ ​​​ക​​​ഴു​​​കു​​​ന്ന​​​താ​​​ണ് ഏ​​​റ്റ​​​വും ചെ​​​ല​​​വു കു​​​റ​​​ഞ്ഞ മാ​​​ര്‍​ഗം. അ​​​ഴു​​​ക്കി​​​നേ​​​യും എ​​​ണ്ണ​​​യേ​​​യും ക​​​ഴു​​​കി​​​ക്ക​​​ള​​​ഞ്ഞ് രോ​​​ഗാ​​​ണു​​​ക്ക​​​ളെ ന​​​ശി​​​പ്പി​​​ക്കാ​​​ന്‍ ഇ​​​തി​​​ലൂ​​​ടെ ക​​​ഴി​​​യു​​​ന്നു. കു​​​ട്ടി​​​ക​​​ളെ ചെ​​​റി​​​യ പ്രാ​​​യ​​​ത്തി​​​ല്‍ മു​​​ത​​​ല്‍ ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി കൈ​​​ക​​​ഴു​​​കു​​​ന്ന വി​​​ധം പ​​​ഠി​​​പ്പി​​​ക്കേ​​​ണ്ട​​​തു​​​മു​​​ണ്ട്.

ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി കൈ ​​​ക​​​ഴു​​​കാ​​​നു​​​ള്ള എ​​​ട്ടു മാ​​​ര്‍​ഗ​​​ങ്ങ​​​ള്‍

1. ആ​​​ദ്യം ഉ​​​ള്ളം​​​കൈ ര​​​ണ്ടും സോ​​​പ്പു​​​യോ​​​ഗി​​​ച്ച് ന​​​ന്നാ​​​യി പ​​​ത​​​പ്പി​​​ച്ച് തേ​​​യ്ക്കു​​​ക
2. പു​​​റം​​​കൈ ര​​​ണ്ടും മാ​​​റി​​​മാ​​​റി തേ​​​യ്ക്കു​​​ക
3. കൈ ​​​വി​​​ര​​​ലു​​​ക​​​ള്‍​ക്കി​​​ട​​​ക​​​ള്‍ തേ​​​യ്ക്കു​​​ക
4. ത​​​ള്ള​​​വി​​​ര​​​ലു​​​ക​​​ള്‍ തേ​​​യ്ക്കു​​​ക
5. ന​​​ഖ​​​ങ്ങ​​​ള്‍ ഉ​​​ര​​​യ്ക്കു​​​ക
6. വി​​​ര​​​ലു​​​ക​​​ളു​​​ടെ പു​​​റ​​​ക് വ​​​ശം തേ​​​യ്ക്കു​​​ക
7. കൈ​​​ക്കു​​​ഴ ഉ​​​ര​​​യ്ക്കു​​​ക
8. ന​​​ന്നാ​​​യി വെ​​​ള്ളം ഒ​​​ഴി​​​ച്ച് ക​​​ഴു​​​കി വൃ​​​ത്തി​​​യു​​​ള്ള തു​​​ണി ഉ​​​പ​​​യോ​​​ഗി​​​ച്ച് തു​​​ട​​​യ്ക്കു​​​ക.