+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

37 അതിർത്തി പോസ്റ്റുകൾ അടച്ചു

ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം അ​തി​ർ​ത്തിപ്ര​ദേ​ശ​ങ്ങ​ളി​ലെ 37 ചെ​ക്ക് പോ​സ്റ്റു​ക​ൾ അ​ട​ച്ചു. ബാ​ക്കി​യു​ള്ള 19 ചെ​ക്ക് പോ​സ്റ്റു​ക​ളി​ലൂ​ടെ​യേ രാ​ജ്യ​ത്തേക്കു പ്ര​വേ​ശ​നം
37 അതിർത്തി പോസ്റ്റുകൾ അടച്ചു
ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം അ​തി​ർ​ത്തിപ്ര​ദേ​ശ​ങ്ങ​ളി​ലെ 37 ചെ​ക്ക് പോ​സ്റ്റു​ക​ൾ അ​ട​ച്ചു. ബാ​ക്കി​യു​ള്ള 19 ചെ​ക്ക് പോ​സ്റ്റു​ക​ളി​ലൂ​ടെ​യേ രാ​ജ്യ​ത്തേക്കു പ്ര​വേ​ശ​നം അ​നു​വ​ദി​ക്കൂ. ബം​ഗ്ലാ​ദേ​ശു​മാ​യു​ള്ള അ​തി​ർ​ത്തി അ​ട​ച്ചി​രി​ക്കു​ന്ന​ത് ഏ​പ്രി​ൽ 15 വ​രെ തു​ട​രും.

കോവിഡ്-19 വൈ​റ​സ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി 130 രാ​ജ്യ​ത്തെ പ്ര​തി​നി​ധി​ക​ൾ​ക്കും നൂ​റോ​ളം ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ൾ​ക്കും കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി.

ഹ​രി​യാ​ന​യി​ലെ മ​നേ​സ​റി​ൽ ക​ര​സേ​ന​യു​ടെ നി​രീ​ക്ഷ​ണക്യാ​ന്പി​ൽ ക​ഴി​യു​ന്ന ഒ​രാ​ൾ​ക്ക് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ 14 വ​ർ​ഷ​മാ​യി ഇ​റ്റ​ലി​യി​ലെ റ​സ്റ്റ​റ​ന്‍റി​ൽ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. ഇ​യാ​ളെ സ​ഫ്ദ​ർ​ജം​ഗ് ആ​ശു​പ​ത്രി​യി​ലെ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ലേ​ക്കു മാ​റ്റി.

നോ​യി​ഡ​യി​ൽ ജോ​ലി ചെ​യ്യു​ന്ന ഡ​ൽ​ഹി സ്വ​ദേ​ശി​ക്കും വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ഫ്രാ​ൻ​സി​ലും ചൈ​ന​യി​ലും യാ​ത്രചെ​യ്തുവ​ന്ന​യാ​ൾ​ക്കാ​ണ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.

ഇ​യാ​ൾ ജോ​ലിചെ​യ്തി​രു​ന്ന സ്വ​കാ​ര്യ ക​ന്പ​നി​യി​ലെ എ​ല്ലാ ജീ​വ​ന​ക്കാ​രെ​യും നി​രീ​ക്ഷ​ണകേ​ന്ദ്ര​ത്തി​ലേ​ക്കു മാ​റ്റി. 707 ജീ​വ​ന​ക്കാ​രാ​ണ് ഇ​വി​ടെ ജോ​ലി ചെ​യ്യു​ന്ന​ത്. ബം​ഗ​ളൂരു​വി​ലെ ഗൂ​ഗി​ൾ ഓ​ഫീ​സ് ജീ​വ​ന​ക്കാ​ര​നും കൊ​റോ​ണ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ചു.