കോവിഡ്-19 വൈറസ് രോഗബാധ വിവിധ രാജ്യങ്ങളിൽ അതിവേഗം പടരുന്നു. തുടക്കമിട്ട ചൈനയിൽ രോഗബാധയുടെയും മരണത്തിന്റെയും തോതു കുറഞ്ഞപ്പോൾ പാശ്ചാത്യ രാജ്യങ്ങളിലടക്കം ഇവ വർധിക്കുകയാണ്. ആകെ മരണസംഖ്യ 5100 നു മുകളിലായി. രോഗബാധിതരുടെ എണ്ണം ഒറ്റദിവസംകൊണ്ട് 12,000-ത്തിലധികം വർധിച്ച് 1.4 ലക്ഷത്തിലെത്തി.
ഇറാനിലും സ്പെയിനിലും ആയിരത്തിലേറെ രോഗബാധകൾ ഇന്നലെ തിരിച്ചറിഞ്ഞു. ഇറാനിൽ 1289 ഉം സ്പെയിനിൽ 1188 ഉം പേരിലാണു രോഗബാധ പുതുതായി കണ്ടത്. 80,000-ത്തിലേറെ രോഗബാധ ഉണ്ടായ ചൈനയിൽ ഇന്നലെ 22 പേരിലെ പുതുതായി രോഗബാധ കണ്ടുള്ളൂ. ഇറ്റലിയിൽ 15,000-ത്തിലും ഇറാനിൽ 11,000-ത്തിലും അധികം പേർ രോഗബാധിതരായിട്ടുണ്ട്.
പല യൂറോപ്യൻ രാജ്യങ്ങളിലും അമേരിക്കയിലും ദക്ഷിണകൊറിയയിലും ഇന്നലെ നൂറുകണക്കിനു പേരിലാണു രോഗബാധ സ്ഥിരീകരിച്ചത്. ഏഷ്യൻ-ആഫ്രിക്കൻ രാജ്യങ്ങളിൽ താരതമ്യേന കുറച്ചു പേരിലേ രോഗം കണ്ടെത്തിയിട്ടുള്ളൂ.
നേരത്തേ ചൈനയിൽ രോഗബാധ കൂടിയിരുന്ന തോതിലാണ് ഇപ്പോൾ യൂറോപ്പിലും ഇറാനിലും അമേരിക്കയിലും ദക്ഷിണകൊറിയയിലും വർധിക്കുന്നത്.