+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊച്ചി വിമാനത്താവളത്തിൽനിന്നുള്ള യാത്രക്കാരുടെ എണ്ണം മൂന്നിലൊന്നായി

കൊ​​​റോ​​​ണ വൈ​​​റ​​​സ് ഭീ​​​തി​​യെ​​ത്തു​​ട​​ർ​​ന്ന് കൊ​​​ച്ചി അ​​​ന്താ​​​രാ​​​ഷ്്‌ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ളം വ​​ഴി​​യു​​ള്ള യാ​​ത്ര​​ക്കാ​​രു​​ടെ എ​​ണ്ണ​​ത്തി​​ൽ വ​​ൻ ഇ​​ടി​​വ്. അ​​​ന്താ​​​രാ​​
കൊച്ചി വിമാനത്താവളത്തിൽനിന്നുള്ള യാത്രക്കാരുടെ എണ്ണം മൂന്നിലൊന്നായി
കൊ​​​റോ​​​ണ വൈ​​​റ​​​സ് ഭീ​​​തി​​യെ​​ത്തു​​ട​​ർ​​ന്ന് കൊ​​​ച്ചി അ​​​ന്താ​​​രാ​​​ഷ്്‌ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ളം വ​​ഴി​​യു​​ള്ള യാ​​ത്ര​​ക്കാ​​രു​​ടെ എ​​ണ്ണ​​ത്തി​​ൽ വ​​ൻ ഇ​​ടി​​വ്. അ​​​ന്താ​​​രാ​​​ഷ്‌ട്ര-​​ആ​​​ഭ്യ​​​ന്ത​​​ര യാ​​​ത്ര​​​ക്കാ​​​രു​​​ടെ എ​​ണ്ണം ഗ​​​ണ്യ​​​മാ​​​യി കു​​​റ​​​ഞ്ഞു.

ഇ​​​വി​​​ടെനി​​​ന്നു ദി​​​വ​​​സേ​​​ന സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തി​​​യി​​​രു​​​ന്ന 23 അ​​​ന്താ​​​രാ​​​ഷ്ട്ര ഫ്ളൈ​​​റ്റു​​​ക​​​ൾ റ​​​ദ്ദാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ശ​​​രാ​​​ശ​​​രി 126 സ​​​ർ​​​വീ​​​സു​​​ക​​​ളാ​​​ണ് കൊ​​​ച്ചി​​​യി​​​ൽനി​​​ന്നു ദി​​​വ​​​സേ​​​ന ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. യാ​​​ത്ര​​​ക്കാ​​​രു​​​ടെ എ​​​ണ്ണം മൂ​​ന്നി​​​ലൊ​​​ന്നാ​​​യി കു​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ട്. അ​​​ന്താ​​​രാ​​​ഷ്‌ട്ര, ആ​​​ഭ്യ​​​ന്ത​​​ര ഫ്ളൈ​​​റ്റു​​​ക​​​ളി​​​ലാ​​​യി ദി​​​വ​​​സേ​​​ന ശ​​​രാ​​​ശ​​​രി 15,000 യാ​​​ത്ര​​​ക്കാ​​​ർ കൊ​​​ച്ചി​​​യി​​​ൽ വ​​​ന്നി​​​രു​​​ന്നു . ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ യാ​​​ത്ര​​​ക്കാ​​​രു​​​ടെ എ​​​ണ്ണം 6,000 ത്തി​​​ൽ താ​​​ഴെ​​​യാ​​​ണ്.

പ​​​രി​​​ശോ​​​ധ​​​നാ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ കു​​​റ്റ​​​മ​​​റ്റ​​​താ​​​ക്കാ​​​ൻ നാ​​​ഷ​​​ണ​​​ൽ ഡി​​​സാ​​​സ്റ്റ​​​ർ റെ​​​സ്പോ​​​ൺ​​​സ് കോ​​​ഴ്സ് ടീം ​​​നെ​​​ടു​​​മ്പാ​​​ശേ​​രി വി​​​മാ​​​ന​​ത്താ​​​വ​​​ള​​​ത്തി​​​ൽ 1000 പേ​​​ർ​​​ക്ക് പ​​​രി​​​ശീ​​​ല​​​നം ന​​​ൽ​​​കി​​​യി​​​രു​​​ന്നു. ഇ​​​തി​​​ൽ വി​​​വി​​​ധ ഏ​​​ജ​​​ൻ​​​സി​​​ക​​​ളി​​​ലെ​​​യും സി​​​യാ​​​ലി​​​ലെ​​​യും ജീ​​​വ​​​ന​​​ക്കാ​​​ർ ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. അ​​​റു​​​പ​​​ത് അം​​​ഗ​​​ങ്ങ​​​ൾ ഉ​​​ള്ള മെ​​​ഡി​​​ക്ക​​​ൽ ടീം 24 ​​​മ​​​ണി​​​ക്കൂ​​​റും വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ സേ​​​വ​​​ന​​നി​​​ര​​​ത​​​രാ​​​ണ്. ഇ​​​തി​​​ൽ 30 ഡോ​​​ക്ട​​​ർ​​​മാ​​​രും പാ​​​രാ​​മെ​​​ഡി​​​ക്ക​​​ൽ ജീ​​​വ​​​ന​​​ക്കാ​​​രും ഉ​​​ണ്ട് .

പ​​​ത്ത് ആം​​​ബു​​​ല​​​ൻ​​​സ് ക്ര​​​മീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. ചൈ​​​ന, ഹോ​​​ങ്കോം​​​ഗ്, കൊ​​​റി​​​യ, ജ​​​പ്പാ​​​ൻ, ഇ​​​റാ​​​ൻ, സ്പെ​​​യി​​​ൻ, താ​​യ്‌​​ല​​ൻ​​ഡ്, ഇ​​​റ്റ​​​ലി , സിം​​​ഗ​​​പ്പൂ​​​ർ, മ​​​ലേ​​​ഷ്യ, ഫ്രാ​​​ൻ​​​സ്, ജ​​​ർ​​​മ​​നി എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ നി​​​ന്ന് വ​​​ന്നി​​​റ​​​ങ്ങു​​​ന്ന​​​വ​​​ർ​​​ക്കാ​​​യി പ്ര​​​ത്യേ​​​ക എ​​​യ​​​റോ ബ്രി​​​ഡ്ജു​​​ക​​​ൾ ക്ര​​​മീ​​​ക​​​രി​​​ച്ചാ​​​ണ് പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തു​​​ന്ന​​​ത്. ഇ​​​വ​​​ർ​​​ക്ക് 14 ദി​​​വ​​​സ​​​ത്തെ ക്വ​​​ാറൻന്‍റയിൻ പി​​​രീ​​​ഡും നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്നു​​​ണ്ട്.

നി​​​ല​​​വി​​​ൽ കു​​​വൈ​​​റ്റി​​​ലേ​​​ക്കു​​​ള്ള ഇ​​​ൻ​​​ഡി​​​ഗോ, കു​​​വൈ​​​റ്റ് എ​​​യ​​​ർ​​​വെ​​​യ്സ് ജ​​​സി​​​റ എ​​​ന്നി​​​വ​​​യു​​​ടെ പ​​​ത്ത് സ​​​ർ​​​വീ​​​സു​​​ക​​​ളാ​​​ണ് റ​​​ദ്ദാ​​​ക്കി​​​യി​​​ട്ടു​​​ള്ള​​​ത്. ജി​​​ദ്ദ​​​യി​​​ലേ​​​ക്കു​​​ള്ള സൗ​​​ദി എ​​​യ​​​ർ​​​ലൈ​​​ൻ​​​സി​​ന്‍റെ നാ​​​ല് സ​​​ർ​​​വീ​​​സു​​​ക​​​ൾ നി​​​ർ​​​ത്ത​​​ലാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ക്വ​​​ലാ​​ലം​​പുരി​​​ലേ​​​ക്കു​​​ള്ള എ​​​യ​​​ർ ഏ​​​ഷ്യ മ​​​ലി​​​ന്‍റോ എ​​​യ​​​ർ എ​​​ന്നി​​​വ​​​യു​​​ടെ അ​​​ഞ്ചു സ​​​ർ​​​വീ​​​സു​​​ക​​​ൾ റ​​​ദ്ദാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

ദോ​​​ഹ​​​യി​​​ലേ​​ക്കു​​​ള്ള എ​​​യ​​​ർ ഇ​​​ന്ത്യ എ​​​ക്സ്പ്ര​​​സ്, ഇ​​​ൻ​​​ഡി​​​ഗോ എ​​​ന്നി​​​വ​​​യു​​​ടെ നാ​​​ല് സ​​​ർ​​​വീ​​​സു​​​ക​​​ളാ​​​ണ് നി​​​ർ​​​ത്ത​​​ലാ​​​ക്കി​​​യി​​​ട്ടു​​​ള്ള​​​ത്.

ഓ​​ട്ട​​മി​​ല്ലാ​​തെ പ്രീ​​പെ​​യ്ഡ് ടാ​​ക്സി​​ക​​ൾ

വി​​​മാ​​​നസ​​​ർ​​​വീ​​സു​​​ക​​​ളു​​​ടെ​​​യും യാ​​​ത്ര​​​ക്കാ​​​രു​​​ടെ​​​യും എ​​​ണ്ണം ഗ​​​ണ്യ​​​മാ​​​യി കു​​​റ​​​ഞ്ഞ​​​ത് വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ എ​​​ല്ലാ വി​​​ഭാ​​​ഗ​​​ങ്ങ​​​ളെ​​​യും ബാ​​​ധി​​​ച്ചി​​​ട്ടു​​​ണ്ട് . പ്രീ​​പെ​​​യ്ഡ് ടാ​​​ക്സി​​​ക​​ളെ​​യാ​​ണ് ഏ​​റ്റ​​വും പ്ര​​തി​​കൂ​​ല​​മാ​​യി ബാ​​ധി​​ച്ചി​​ട്ടു​​ള്ള​​ത്. 600 ൽ​​​പ​​​രം ടാ​​​ക്സി​​​ക​​​ൾ ഇ​​​വി​​​ടെ പ്രീപെ​​​യ്ഡ് സം​​​വി​​​ധാ​​​ന​​​ത്തി​​​ൽ മാ​​​ത്രം സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്നു​​​ണ്ട് .

യാ​​​ത്ര​​​ക്കാ​​​ർ കു​​​റ​​​ഞ്ഞ​​​തോ​​​ടെ ഇ​​​തി​​​ൽ മൂ​​​ന്നി​​​ൽ ഒ​​​ന്ന് ടാ​​​ക്സി​​​ക​​​ൾ​​​ക്കു പോ​​​ലും ഓ​​​ട്ടം കി​​​ട്ടു​​​ന്നി​​​ല്ല . വി​​​മാ​​​ന സ​​​ർ​​​വീ​​​സ് സാ​​​ധാ​​​ര​​​ണ നി​​​ല​​​യി​​​ൽ ആ​​​യി​​​രു​​​ന്ന​​​പ്പോ​​​ൾ ര​​​ണ്ടും മൂ​​​ന്നും ടേ​​​ൺ ഓ​​​ട്ടം കി​​​ട്ടി​​​യി​​​രു​​​ന്ന​​​താ​​​ണ്. വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ ക​​​ച്ച​​​വ​​​ട സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ പേ​​​രി​​​നു മാ​​ത്രം തു​​​റ​​​ന്നി​​​രി​​​ക്കു​​​ന്ന അ​​​വ​​​സ്ഥ​​​യാ​​​ണ്. സി​​​യാ​​​ലി​​​ന്‍റെ വ​​​രു​​​മാ​​​ന​​​ത്തി​​​ലും ഗ​​​ണ്യ​​​മാ​​​യ കു​​​റ​​​വു​​​ണ്ട്.