കോവിഡ് 19 നെക്കുറിച്ചുള്ള യഥാർഥ വിവരങ്ങൾ ജനങ്ങളിലേക്ക് ഇനി നേരിട്ടെത്തും. ഇതിനായി ജിഒകെ ഡയറക്ട് (GOK Direct) മൊബൈൽ ആപ് സർക്കാർ തയാറാക്കി. ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പ് തയാറാക്കിയ മൊബൈൽ ആപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കോവിഡ് 19നെ നേരിടുന്നതിന്റെ ഭാഗമായാണ് മൊബൈൽ ആപ് പിആർ ഡി തയാറാക്കിയത്.
കോവിഡ് 19 നെക്കുറിച്ച് നിരവധി വ്യാജവാർത്തകൾ പ്രചരിക്കുകയും ജനങ്ങൾക്കിടയിൽ ആശങ്കയുണ്ടാവുകയും ചെയ്ത സാഹചര്യത്തിലാണ് കൃത്യമായ വിവരങ്ങൾ എത്തിക്കുന്നതിന് മൊബൈൽ ആപ് രൂപകൽപന ചെയ്തത്. നിരീക്ഷണത്തിൽ കഴിയുന്നവർ, വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്നവർ, യാത്ര ചെയ്യുന്നവർ എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളിലുള്ളവർക്ക് ആവശ്യമായ വിവരം മൊബൈൽ ആപ്പിൽ ലഭിക്കും.
കൂടാതെ പൊതുഅറിയിപ്പുകളുമുണ്ടാവും. ഇതിനായി പ്രത്യേക വിഭാഗങ്ങൾ ആപ്പിൽ സജ്ജീകരിച്ചിട്ടുണ്ട്.
മൊബൈൽ ആപ്പിന്റെ ലിങ്ക്: http://qkopy.xyz/prdkerala