+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തു​ന്ന​വ​രെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് സ​ഹാ​യി​ക്കും

കോ​​​​വി​​​​ഡ്19 വൈ​​​​റ​​​​സ് ബാ​​​​ധ​​​​യു​​​​ടെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ പോ​​​​ലീ​​​​സ് സ്വീ​​​​ക​​​​രി​​​​ക്കേ​​​​ണ്ട ന​​​​ട​​​​പ​​​​ടി​​​​ക​​​​ളും മു​​​​ൻ​​​​ക​​​​രു​​​​ത​​​​ലും വി​​
വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തു​ന്ന​വ​രെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് സ​ഹാ​യി​ക്കും
കോ​​​​വി​​​​ഡ്-19 വൈ​​​​റ​​​​സ് ബാ​​​​ധ​​​​യു​​​​ടെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ പോ​​​​ലീ​​​​സ് സ്വീ​​​​ക​​​​രി​​​​ക്കേ​​​​ണ്ട ന​​​​ട​​​​പ​​​​ടി​​​​ക​​​​ളും മു​​​​ൻ​​​​ക​​​​രു​​​​ത​​​​ലും വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ച്ച് സം​​​​സ്ഥാ​​​​ന പോ​​​​ലീ​​​​സ് മേ​​​​ധാ​​​​വി ലോ​​​​ക്നാ​​​​ഥ് ബെ​​​​ഹ്റ മാ​​​​ർ​​​​ഗ​​​​നി​​​​ർ​​​​ദേ​​​​ശം പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ചു.

കോ​​​​വി​​​​ഡ്-19 വൈ​​​​റ​​​​സ് ബാ​​​​ധി​​​​ച്ച രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽനി​​​​ന്ന് തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം, കൊ​​​​ച്ചി, കോ​​​​ഴി​​​​ക്കോ​​​​ട്, ക​​​​ണ്ണൂ​​​​ർ വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ങ്ങ​​​​ളി​​​​ൽ എ​​​​ത്തു​​​​ന്ന​​​​വ​​​​രു​​​​ടെ വി​​​​ശ​​​​ദ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ഫോ​​​​റി​​​​നേ​​​​ഴ്സ് റീ​​​​ജ​​ണ​​​​ൽ ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ ഓ​​​​ഫീ​​​​സ​​​​ർ മു​​​​ഖേ​​​​ന ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ൻ​​​​സ് എ​​​​ഡി​​​​ജി​​​​പി ശേ​​​​ഖ​​​​രി​​​​ക്കും.

ആ​​​​രോ​​​​ഗ്യ​​​​വ​​​​കു​​​​പ്പ് അ​​​​ധി​​​​കൃ​​​​ത​​​​രു​​​​ടെ സ​​​​ഹാ​​​​യ​​​​ത്തോ​​​​ടെ ഇ​​​​വ​​​​രെ ക​​​​ണ്ടെ​​​​ത്തി ചി​​​​കി​​​​ത്സ​​​​യും പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യും ന​​​​ട​​​​ത്തേ​​​​ണ്ട ആ​​​​വ​​​​ശ്യ​​​​ക​​​​ത ബോ​​​​ധ്യ​​​​പ്പെ​​​​ടു​​​​ത്തും. സ​​​​ർ​​​​ക്കാ​​​​ർ പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ച മാ​​​​ർ​​​​ഗ​​​​നി​​​​ർ​​​​ദേ​​​​പ്ര​​​​കാ​​​​രം ചെ​​​​യ്യാ​​​​വു​​​​ന്ന​​​​തും ചെ​​​​യ്യാ​​​​ൻ പാ​​​​ടി​​​​ല്ലാ​​​​ത്ത​​​​തു​​​​മാ​​​​യ കാ​​​​ര്യ​​​​ങ്ങ​​​​ൾ പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ച്ച് ന​​​​ൽ​​​​കാ​​​​ൻ ജ​​​​ന​​​​മൈ​​​​ത്രി പോ​​​​ലീ​​​​സി​​​​ന്‍റെ സേ​​​​വ​​​​നം വി​​​​നി​​​​യോ​​​​ഗി​​​​ക്കും. പ​​​​രാ​​​​തി​​​​ക്കാ​​​​രും മ​​​​റ്റ് സ​​​​ന്ദ​​​​ർ​​​​ശ​​​​ക​​​​രും പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​നി​​​​ൽ എ​​​​ത്തു​​​​ന്ന​​​​ത് ത​​​​ട​​​​യാ​​​​ൻ പാ​​​​ടി​​​​ല്ല. പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​നി​​​​ൽ എ​​​​ത്തു​​​​ന്ന​​​​വ​​​​രെ കോ​​​​വി​​​​ഡ്-19 വൈ​​​​റ​​​​സ് ബാ​​​​ധ​​​​യെ​​​​ക്കു​​​​റി​​​​ച്ച് അ​​​​വ​​​​ബോ​​​​ധം സൃ​​​​ഷ്ടി​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ക്കു​​​​ക​​​​യും വേ​​​​ണം.