കോവിഡ് 10 മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി റെയില്‍വേ സ്റ്റേഷനുകളില്‍ വരുന്ന യാത്രികരെ ബോധവത്കരിക്കുന്നതിന് എറണാകുളം നോര്‍ത്ത്, സൗത്ത്, ആലുവ, തൃപ്പൂണിത്തുറ സ്റ്റേഷനുകളില്‍ ഹെല്‍പ്പ് ഡെസ്കുകള്‍ പ്രവർത്തനമാരംഭിച്ചു. രാവിലെ എട്ട് മുതല്‍ രാത്രി എട്ടു വരെയാണ് ഇ സേവനം ലഭിക്കുക.
വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരില്‍ ഭക്ഷണം ആവശ്യമുള്ളവര്‍ക്ക് കുടുംബശ്രീ പ്രവര്‍ത്തകര്‍ വഴി ഭക്ഷണം എത്തിക്കാനുള്ള നിര്‍ദേശങ്ങളും നല്കി. ഇന്നലെ ഇറ്റലിയില്‍ നിന്നു കളമശേരി മെഡിക്കല്‍ കോളജില്‍ എത്തിയ യാത്രക്കാരെ വീടുകളില്‍ നിരീക്ഷണത്തിനായി നിര്‍ദേശിച്ചു. ഇവരെ സാമ്പിളുകള്‍ ശേഖരിച്ച ശേഷമാണ് വിട്ടയച്ചത്. പ്രതിരോധ നടപടികളുടെ ഭാഗമായി എറണാകുളം കെഎസ്ആര്‍ടിസിയില്‍ ജീവനക്കാര്‍ക്ക് മാസ്ക് വിതരണം ചെയ്തു.
കോവിഡ്-19 വൈറസ് ബാധയെത്തുടർന്ന് നവമാധ്യമങ്ങളിലൂടെ വ്യാജസന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് ജാമ്യമില്ലാക്കുറ്റമാണെന്ന് പോലീസ് അറിയിച്ചു.