+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ഹാ​മാ​രി: ഓഹരി, ക്രൂഡ്, സ്വർണം, രൂപ കൂപ്പുകുത്തി

കോ​വി​ഡ്19 ആ​ഗോ​ള മ​ഹാ​മാ​രി​യാ​യി പ്ര​ഖ്യാ​പി​ച്ച​തോ​ടെ ലോ​ക​മെ​ങ്ങും ക​ന്പോ​ള​ങ്ങ​ളി​ൽ പ​രി​ഭ്രാ​ന്തി​യും അ​ങ്ക​ലാ​പ്പും. സാ​ന്പ​ത്തി​ക​മാ​ന്ദ്യ​മാ​ണു വ​രാ​ൻ പോ​കു​ന്ന​തെ​ന്നു നി​ക്ഷേ​പ വി​ദ​ഗ്ധ​ർ
മ​ഹാ​മാ​രി: ഓഹരി, ക്രൂഡ്, സ്വർണം, രൂപ കൂപ്പുകുത്തി
കോ​വി​ഡ്-19 ആ​ഗോ​ള മ​ഹാ​മാ​രി​യാ​യി പ്ര​ഖ്യാ​പി​ച്ച​തോ​ടെ ലോ​ക​മെ​ങ്ങും ക​ന്പോ​ള​ങ്ങ​ളി​ൽ പ​രി​ഭ്രാ​ന്തി​യും അ​ങ്ക​ലാ​പ്പും. സാ​ന്പ​ത്തി​ക​മാ​ന്ദ്യ​മാ​ണു വ​രാ​ൻ പോ​കു​ന്ന​തെ​ന്നു നി​ക്ഷേ​പ വി​ദ​ഗ്ധ​ർ പ്ര​വ​ചി​ച്ച​തോ​ടെ ഓ​ഹ​രിക്ക​ന്പോ​ള​ങ്ങ​ൾ സ​മീ​പ​കാ​ല ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ത​ക​ർ​ച്ച​യി​ലാ​യി.

ലോ​ക​ത്താ​ക​മാ​നം 814 ല​ക്ഷം കോ​ടി രൂ​പ​യു​ടെ ന​ഷ്‌​ട​മാ​ണ് നി​ക്ഷേ​പ​ക​ർ​ക്കു​ണ്ടാ​യ​ത്. ക്രൂ​ഡ് ഓ​യി​ൽ വി​ല​യും സ്വ​ർ​ണ വി​ല​യും താ​ഴോ​ട്ടു​പോ​യി. രൂ​പ​യു​ടെ വി​ല കു​ത്ത​നേ ഇ​ടി​ഞ്ഞ​തോ​ടെ ര​ക്ഷാ​ന​ട​പ​ടി​ക​ളു​മാ​യി റി​സ​ർ​വ് ബാ​ങ്ക് രം​ഗ​ത്തു​വ​ന്നു.

യൂ​റോ​പ്പി​ലേ​ക്കും യൂ​റോ​പ്പി​ൽനി​ന്നു​മു​ള്ള വി​മാ​ന​യാ​ത്ര​ക​ൾ താ​ത്കാ​ലി​ക​മാ​യി നി​രോ​ധി​ച്ച അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ന​ട​പ​ടി സാ​ന്പ​ത്തി​കമാ​ന്ദ്യ​ത്തെ​പ്പ​റ്റി​യു​ള്ള ആ​ശ​ങ്ക​ക​ൾ ബ​ല​പ്പെ​ടു​ത്തി. യൂ​റോ​പ്യ​ൻ നേ​താ​ക്ക​ൾ ട്രം​പി​നെ വി​മ​ർ​ശി​ച്ചു.

കോ​വി​ഡ് -19 ബാ​ധി​ച്ച രാ​ജ്യ​ങ്ങ​ളി​ൽനി​ന്നു​ള്ള​ത​ട​ക്കം ടൂ​റി​സ്റ്റ് വീ​സ​ക​ൾ ഏ​പ്രി​ൽ 15 വ​രെ ഇ​ന്ത്യ​യും റ​ദ്ദാ​ക്കി. ഇ​ന്ത്യ​ക്കാ​ർ അ​ത്യാ​വ​ശ്യ​മി​ല്ലാ​ത്ത യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നു കേ​ന്ദ്ര​ വി​ദേ​ശ​മ​ന്ത്രാ​ല​യം ഉ​പ​ദേ​ശി​ച്ചു. വി​ദേ​ശ​ത്തു​ള്ള ഇ​ന്ത്യ​ക്കാ​ർ ഇ​പ്പോ​ൾ അ​ത​തി​ട​ങ്ങ​ളി​ൽ ത​ങ്ങു​ന്ന​താ​ണു ന​ല്ല​തെ​ന്നും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഉ​പ​ദേ​ശി​ച്ചു.

2008-ലേ​തു​പോ​ലൊ​രു മ​ഹാ​മാ​ന്ദ്യ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ലാ​ണ് ലോ​ക​മെ​ന്നു പ​ല​രും പ്ര​വ​ചി​ച്ചു. പെ​ട്ടെ​ന്നൊ​രു തി​രി​ച്ചുവ​ര​വ് പ്ര​വ​ചി​ക്കു​ന്ന​വ​ർ കു​റ​വാ​ണ്. ഓ​ഹ​രി സൂ​ചി​ക​ക​ൾ മി​ക്ക​തും റി​ക്കാ​ർ​ഡ് നി​ല​വാ​ര​ത്തി​ൽനി​ന്ന് 20 ശ​ത​മാ​ന​ത്തി​ല​ധി​കം താ​ഴെ​യാ​ണ്. ഇ​ത്ര​യും താ​ണാ​ൽ വി​പ​ണി വ​ലി​യ തി​രു​ത്ത​ലി​നു ശേ​ഷ​മേ ക​യ​റൂ എ​ന്നാ​ണു വി​ദ​ഗ്ധ​ർ പ​റ​യു​ന്ന​ത്

വ്യാഴാഴ്ചത്തെ പ്ര​ധാ​ന സം​ഭ​വ​ങ്ങ​ൾ

ഇ​ന്ത്യ​ൻ ഓ​ഹ​രി​ക​ൾക്കു റി​ക്കാ​ർ​ഡ് വി​ല​യി​ടി​വ്. സെ​ൻ​സെ​ക്സ് 2919 പോ​യി​ന്‍റ് ഇ​ടി​ഞ്ഞു. നി​ഫ്റ്റി 868 പോ​യി​ന്‍റ് താ​ഴോ​ട്ടു​ പോ​യി. ഇ​ന്ത്യ​ൻ ഓ​ഹ​രി​ക​ളു​ടെ വി​പ​ണി​മൂ​ല്യം 11.27 ല​ക്ഷം കോ​ടി രൂ​പ ക​ണ്ടു ന​ഷ്‌​ട​മാ​യി.

ജ​പ്പാ​ൻ മു​ത​ൽ ന്യൂ​യോ​ർ​ക്ക് വ​രെ​യു​ള്ള വി​പ​ണി​ക​ളെ​ല്ലാം നാ​ലു​മു​ത​ൽ 12 വ​രെ ശ​ത​മാ​നം താ​ഴോ​ട്ടു​പോ​യി. ലോ​ക​മാ​കെ നി​ക്ഷേ​പ​ക​ർ​ക്കു ന​ഷ്‌​ടം 814 ല​ക്ഷം കോ​ടി രൂ​പ.

ഡോ​ള​ർ 74.24 രൂ​പ​യി​ലെ​ത്തി. ഇ​നി​യും താ​ഴോ​ട്ട് എ​ന്ന സൂ​ച​ന ക​ണ്ട​തോ​ടെ റി​സ​ർ​വ് ബാ​ങ്ക് ഡോ​ള​ർ ല​ഭ്യ​ത കൂ​ട്ടാ​ൻ ന​ട​പ​ടി പ്ര​ഖ്യാ​പി​ച്ചു. തി​ങ്ക​ളാ​ഴ്ച 200 കോ​ടി ഡോ​ള​ർ ആ​റു​മാ​സ സ്വാ​പ്പി​ന് (ഡോ​ള​ർ ഇ​പ്പോ​ൾ വാ​ങ്ങി പി​ന്നീ​ടു തി​രി​ച്ചു ന​ല്കു​ന്ന ക​രാ​ർ) ലേ​ലം ന​ട​ത്തും.

ക്രൂ​ഡ് ഓ​യി​ൽ വി​ല ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലെ നേ​ട്ട​മെ​ല്ലാം ക​ള​ഞ്ഞു. ബ്രെ​ന്‍റ് ഇ​നം 5.76 ശ​ത​മാ​നം താ​ണ് 33.73 ഡോ​ള​റാ​യി. ഡ​ബ്ല്യു​ടി​ഐ ഇ​നം വീ​പ്പ​യ്ക്ക് 4.94 ശ​ത​മാ​നം ഇ​ടി​ഞ്ഞ് 31.35 ഡോ​ള​റി​ലെ​ത്തി. സൗ​ദി​യും യു​എ​ഇ​യും റ​ഷ്യ​യും ഉത്പാ​ദ​നം കൂ​ട്ടു​മെ​ന്ന പ്ര​ഖ്യാ​പ​നം ആ​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

സ്വ​ർ​ണവി​പ​ണി​യും കു​ത്ത​നേ താ​ഴോ​ട്ടു​ പോ​ന്നു. മാ​ന്ദ്യ​മാ​ണു വ​രു​ന്ന​തെ​ങ്കി​ൽ ഡി​മാ​ന്‍റ് ഇ​ടി​യു​മെ​ന്ന തോ​ന്ന​ലി​ലാ​ണു ലോ​ക​വി​പ​ണി. ഇ​ന്ന​ലെ ന്യൂ​യോ​ർ​ക്ക് വി​പ​ണി തു​റ​ന്ന​പ്പോ​ൾ സ്വ​ർ​ണം ട്രോ​യ് ഔ​ൺ​സി​ന് (31.1ഗ്രാം) 1640 ​ഡോ​ള​റാ​യി​രു​ന്ന​ത് 1580 ഡോ​ള​റി​ലേ​ക്കു താ​ണു. മൂ​ന്നു ശ​ത​മാ​ന​ത്തി​ലേ​റെ​യാ​ണു വി​ല​യി​ലെ ഇ​ടി​വ്. ഇ​ന്ത്യ​ൻ വി​പ​ണി​യി​ൽ ഇ​തി​ന്‍റെ ച​ല​നം ഇ​ന്നു​ണ്ടാ​യേ​ക്കാം. സ്വ​ർ​ണ​വി​ല കു​തി​ച്ചു ക​യ​റി 1700 ഡോ​ള​ർ ക​ട​ക്കു​മെ​ന്നു ക​രു​തി​യി​രു​ന്ന​പ്പോ​ഴാ​ണ് ഈ ​അ​പ്ര​തീ​ക്ഷി​ത വി​ല​യി​ടി​വ്.

അ​മേ​രി​ക്ക പ്ര​ഖ്യാ​പി​ച്ച യാ​ത്രാ​വി​ല​ക്ക് യൂ​റോ മേ​ഖ​ല​യി​ലെ സ​ന്പ​ദ്ഘ​ട​ന​ക​ളെ വ​ല്ലാ​തെ ഉ​ല​യ്ക്കു​മെ​ന്നു നി​രീ​ക്ഷ​ക​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഇ​തി​ന്‍റെ ഗൗ​ര​വം ഉ​ൾ​ക്കൊ​ണ്ട് യൂ​റോ​പ്യ​ൻ കേ​ന്ദ്ര​ബാ​ങ്ക് ക​ട​പ്പ​ത്രം തി​രി​ച്ചുവാ​ങ്ങ​ൽ പ​രി​പാ​ടി ഏ​ഴു​മ​ട​ങ്ങാ​ക്കി. 2,000 കോ​ടി യൂ​റോ​യു​ടെ ക​ട​പ്പ​ത്രം പ്ര​തി​മാ​സം തി​രി​ച്ചുവാ​ങ്ങി​യി​രു​ന്ന​ത് 14,000 കോ​ടി യൂ​റോ ആ​ക്കും. ഇ​ങ്ങ​നെ ചെ​യ്യു​ന്ന​തോ​ടെ ബാ​ങ്കു​ക​ൾ​ക്കു വാ​യ്പ കൊ​ടു​ക്കാ​ൻ വ​ലി​യ തു​ക ല​ഭി​ക്കും. അ​തു സാ​ന്പ​ത്തി​കവ​ള​ർ​ച്ച​യെ സ​ഹാ​യി​ക്കു​മെ​ന്നാ​ണു പ്ര​തീ​ക്ഷ. 2008-09-ൽ ​അ​മേ​രി​ക്ക​ൻ ഫെ​ഡ് പ​രീ​ക്ഷ​ച്ചു വി​ജ​യി​ച്ച​താ​ണ് ഈ ​ത​ന്ത്രം.

ഇ​തി​നി​ടെ കോ​വി​ഡ് -19 രോ​ഗ​ബാ​ധ 1.3 ല​ക്ഷം പേ​രി​ലേ​ക്ക് എ​ത്തി. മ​ര​ണ​സം​ഖ്യ 4700 ക​ട​ന്നു.